പൊതുപ്രവർത്തകന്‍ കുറ്റിയിൽ സി വൈ നിസാമിന്റെയും കുടുംബത്തിന്റെയും കരുതലിൽ മൂന്ന് നിര്‍ദ്ധന യുവതികൾക്ക് മംഗല്യഭാഗ്യമൊരുക്കി. നിസാമിന്റെ മകൾ ഡോ. റാണി നിസാമിന്റെ വിവാഹത്തോടനുബന്ധിച്ചാണ് മൂന്ന് യുവതികൾക്ക് മംഗല്യഭാഗ്യം ഒരുക്കിയത്.
റാണി നിസ്സാമിന്റെ വിവാഹം കഴിഞ്ഞ ഞായറാഴ്ച കരുനാഗപ്പള്ളിയിൽ നടന്നു. മറ്റ് യുവതികളുടെ വിവാഹം കഴിഞ്ഞ ദിവസം ആഞ്ഞിലിമൂട് ലേക്ക് വ്യൂ കൺവൻഷൻ സെന്ററിലുമാണ് നടന്നത്. മൈനാഗപ്പള്ളി, തേവലക്കര, തൊടിയൂർ സ്വദേശിനികഴുടെ വിവാഹമാണ് നടത്തിയത്. എംഎൽഎ മാരായ കോവൂർ കുഞ്ഞുമോൻ, ഡോ. സുജിത് വിജയൻ പിള്ള, മുൻ എംഎൽഎ ആർ രാമചന്ദ്രൻ, ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻസർ ഷാഫി, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ഡോ. പി കെ ഗോപൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ പി എം സെയ്ദ്, ഡോ. സി ഉണ്ണികൃഷ്ണൻ, ഗീത, എസ് ശ്രീകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വൈ ഷാജഹാൻ, തുണ്ടിൽ നൗഷാദ് തുടങ്ങി നൂറ് കണക്കിന് ആളുകളുടെ സാന്നിധ്യത്തിലാണ് വിവാഹം നടന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.