19 December 2024, Thursday
KSFE Galaxy Chits Banner 2

വനപാലകരെത്താൻ വൈകിയെന്നാരോപിച്ച് പഞ്ചായത്തംഗത്തിന്റെ വീട്ടിലേക്ക് പെരുമ്പാമ്പിനെ കൊണ്ടിട്ട് നാട്ടുകാര്‍

Janayugom Webdesk
പത്തനംതിട്ട
December 30, 2023 10:14 am

പത്തനംതിട്ടയിൽ പഞ്ചായത്തംഗത്തിന്റെ വീട്ടില്‍ പെരുമ്പാമ്പിനെ കൊണ്ടിട്ട് നാട്ടുകാര്‍. ചെന്നീർക്കര പഞ്ചായത്ത്‌ ആറം വാർഡ്‌ അംഗം ബിന്ദു ടി ചാക്കോയുടെ വീട്ടുമുറ്റത്തേക്കാണ്‌ പെരുമ്പാമ്പിനെ എറിഞ്ഞത്‌.

ഇന്നലെ രാത്രി പിടികൂടിയ പാമ്പിനെ കൊണ്ടുപോകാൻ വനപാലകർ എത്താൻ വൈകിയതാണ്‌ ചിലരെ പ്രകോപിപ്പിച്ചതെന്നാണ്‌ വിവരം. ഈ സംഭവത്തിനുശേഷം മെമ്പറുടെ വീട്ടിലെത്തി വനംവകുപ്പ് ജീവനക്കാര്‍ പെരുമ്പാമ്പിനെ കൊണ്ടുപോവുകയായിരുന്നു. പൊലീസിൽ പരാതി നൽകി.

 

Eng­lish Sum­ma­ry: group of peo­ple throw python to ward member’s house
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.