
സംഘടന പിടിക്കാന്‍ ഗ്രൂപ്പ് തിരിഞ്ഞ് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ആളുകളെ ചേര്‍ത്തപ്പോള്‍ ‘മെമ്പര്‍ഷിപ്പി‘ല്‍ ഇടം നേടിയത് ലീഗും കേരള കോണ്‍ഗ്രസും മുതല്‍ ബിജെപിയില്‍ വരെ അംഗത്വമുള്ളവര്‍. ഇതര പാര്‍ട്ടിക്കാര്‍ യൂത്ത് കോണ്‍ഗ്രസ് അംഗത്വ പട്ടികയില്‍ ഉള്‍പ്പെട്ടതോടെ ധര്‍മ്മസങ്കടത്തിലായത് ഡിസിസി നേതൃത്വമാണ്. നാട്ടിന്‍ പുറങ്ങളില്‍ പലരും സ്വയം അംഗത്വമെടുക്കാന്‍ മടിച്ചതോടെ പൊതുതെരഞ്ഞെടുപ്പിന്റെ വോട്ടര്‍പട്ടിക നോക്കി ആളെ ചേര്‍ത്തതോടെയാണ് അന്യപാര്‍ട്ടിക്കാര്‍ യൂത്ത് കോണ്‍ഗ്രസ് ലിസ്റ്റില്‍ കടന്നുകൂടിയത്.
അംഗങ്ങളെ ചേര്‍ക്കുന്നതില്‍ ഇലക്ഷന്‍ തിരിച്ചറിയല്‍ കാര്‍ഡ് അടക്കം പല നിബന്ധനകളും വച്ചിട്ടുണ്ടെങ്കിലും പ്രാദേശിക തലത്തില്‍ സൂക്ഷ്മ പരിശോധന കര്‍ശനമല്ലാത്തതിനാല്‍ പഴുതുകളിലൂടെ ഗ്രൂപ്പുകള്‍ അംഗങ്ങളെ തിരുകിക്കയറ്റുന്നുവെന്നാണ് ആരോപണം. യൂത്ത് കോൺഗ്രസ് അംഗത്വ വിതരണം ഈമാസം 28 നാണ് അവസാനിക്കുന്നത്. സംഘടനാ തെരഞ്ഞെടുപ്പിൽ ഗ്രൂപ്പുകൾ തമ്മിൽ വാശിയേറിയ മത്സരമുണ്ട്. വോട്ടു നേടാൻ പരമാവധി അംഗങ്ങളെ ചേർക്കാനാണ് പാർട്ടി മാറിവരെ ആളെ പിടിക്കുന്നത്. ലീഗ് പ്രവർത്തകരെ യൂത്ത് കോൺഗ്രസാക്കുന്നുവെന്നും ഇത് മുന്നണി ബന്ധത്തെ തന്നെ ബാധിക്കുന്നെന്നും പരാതി ഉയർന്നതോടെ മൊത്തം കാര്യങ്ങൾ പരിശോധിക്കണമെന്ന് ഗ്രൂപ്പ് നേതാക്കൾ പറയുന്നു.
അംഗത്വ വിതരണം അവസാനിക്കുമ്പോൾ എട്ട് ലക്ഷം പേർ സംഘടനയിൽ ചേരുമെന്നാണ് പ്രതീക്ഷ. 50 രൂപ ഫീസായി ഈടാക്കി 3.21 കോടി രൂപ ദേശീയ നേതൃത്വത്തിന്റെ അക്കൗണ്ടിൽ എത്തുമെന്നാണ് കരുതുന്നത്. അംഗത്വ ഫീസ് ഇനത്തിലൂടെ നാലുകോടി രൂപയാണ് യൂത്ത് കോൺഗ്രസ് ദേശീയനേതൃത്വം പ്രതീക്ഷിക്കുന്നത്. മൂന്ന് വർഷം മുൻപ് അഞ്ച് ലക്ഷം പേരാണ് അംഗത്വം നേടിയിരുന്നത്.
English Summary:Groups struggle to organize; Even BJP members in Youth Congress membership list
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.