3 December 2024, Tuesday
KSFE Galaxy Chits Banner 2

Related news

November 14, 2024
September 8, 2024
July 17, 2024
July 2, 2024
June 22, 2024
May 26, 2024
May 23, 2024
May 9, 2024
March 30, 2024
March 19, 2024

ജിഎസ്ടി കൗണ്‍സില്‍ നാളെ:ഇന്‍ഷുറന്‍സ് മേഖലയില്‍ നികുതി കുറച്ചേക്കും

Janayugom Webdesk
ന്യൂഡല്‍ഹി
September 8, 2024 10:50 am

ലൈഫ്,ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികളുടെ നികുതി നിരക്ക് കുറയ്ക്കണമെന്ന ആവശ്യത്തിന്മേല്‍ നാളെ ചേരുന്ന അന്‍പത്തിനാലാം ജിഎസ്ടി കൗണ്‍സില്‍ യോഗം തീരുമാനമെടുത്തേകുകം. നിലവില്‍ 18 ശതമനമാണ് ജിഎസ്ടി നിരക്ക്. നികുതി ലഘൂകരിക്കാന്‍ പല നിര്‍ദ്ദേശങ്ങളും ഉയര്‍ന്നിട്ടുണ്ട്. വ്യക്തിഗത നിശ്ചിതകാല ലൈഫ് ഇന്‍ഷുറനന്‍സ് പൊളിസികളെ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കാന്‍ ആലോചിക്കുന്നുണ്ട്.

ഇതുവഴി സർക്കാർ വരുമാനത്തിൽ 213 കോടി രൂപ കുറയും. ആരോഗ്യ ഇൻഷുറൻസ്‌ പോളിസികളെ നികുതിയിൽനിന്ന്‌ ഒഴിവാക്കിയാൽ 3,500 കോടി രൂപയുടെ നേട്ടം ഇടപാടുകാർക്ക്‌ ലഭിക്കും. അഞ്ച്‌ ലക്ഷം രൂപയുടെ വരെ പരിരക്ഷ ലഭിക്കുന്ന പോളിസികളെയും മുതിർന്ന പൗരന്മാരുടെ പോളിസികളെയും ജിഎസ്‌ടിയിൽനിന്ന്‌ ഒഴിവാക്കിയാൽ 2,100 കോടി രൂപയുടെ വരുമാനക്കുറവ്‌ സർക്കാരിനുണ്ടാകും. മുതിർന്ന പൗരന്മാർക്ക്‌ മാത്രം ഇളവ്‌ നൽകിയാൽ 650 കോടി രൂപയുടെ വരുമാനക്കുറവുമുണ്ടാകും.

എല്ലാ ഹെൽത്ത്‌ ഇൻഷുറൻസ്‌ പോളിസികളുടെയും നികുതി അഞ്ച്‌ ശതമാനമായി കുറയ്‌ക്കാനും ആലോചനയുണ്ട്‌.ഇങ്ങനെ ചെയ്‌താൽ 1,750 കോടി രൂപയുടെ വരുമാനക്കുറവാണ്‌ പ്രതീക്ഷിക്കുന്നത്‌. ഇൻഷുറൻസ്‌ പോളിസികളുടെ നികുതി കുറയ്‌ക്കണമെന്ന ആവശ്യവും ശക്തമാണ്‌. ഈ ആവശ്യം ഉന്നയിച്ച്‌ ഗതാഗതമന്ത്രി നിതിൻ ഗഡ്‌ഗരി ധനമന്ത്രി നിർമല സീതാരാമന്‌ കത്ത്‌ നൽകി. ചിലയിനം കാൻസർ മരുന്നുകളുടെ നികുതി 12ൽനിന്ന്‌ അഞ്ച്‌ ശതമാനമായി കുറയ്‌ക്കാനുള്ള നിർദേശവും പരിഗണിക്കും. റിയൽ എസ്റ്റേറ്റ്‌ മേഖല, ലോഹവ്യവസായം എന്നിവയെ ബാധിക്കുന്ന തീരുമാനങ്ങളുമുണ്ടായേക്കും

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.