ചരക്ക് സേവന നികുതി (ജിഎസ‍്ടി) പിരിവ് വിവരങ്ങള്‍ മാസന്തോറും പുറത്തുവിടുന്നത് കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കുന്നു. കണക്കുകള്‍ കാണുമ്പോള്‍ ജനങ്ങള്‍ക്ക് സര്‍ക്കാര്‍ കൂടുതല്‍ നികുതി പിരിക്കുന്നുവെന്ന തോന്നല്‍ ഉണ്ടാകുന്നെന്നും ഇത് നീരസത്തിന് ഇടയാക്കുമെന്നാണ് വിലയിരുത്തല്‍. ഇനിമുതല്‍ മൊത്തത്തിലുള്ള പിരിവ് വിവരങ്ങള്‍ മാത്രമേ പുറത്തിറക്കൂ.
ഓരോ സംസ്ഥാനങ്ങളില്‍ നിന്നും എത്ര രൂപ പിരിച്ചെടുത്തു എന്ന വിവരങ്ങള്‍ ഇനിയുണ്ടാകില്ലെന്ന് ധനമന്ത്രാലയത്തിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 2017ല്‍ ജിഎസ‍്ടി നിലവില്‍ വന്ന ശേഷം ആദ്യമായാണ് വിശദവിവരങ്ങള്‍ പുറത്തുവിടേണ്ടതില്ലെന്ന തീരുമാനം.
എല്ലാ മാസവും ഒന്നാം തീയതിയാണ് കണക്കുകള്‍ പ്രസിദ്ധീകരിച്ചിരുന്നത്. കോവിഡ് കാലത്ത് മാത്രമാണ് ഇതിന് മാറ്റമുണ്ടായിരുന്നത്. കഴിഞ്ഞമാസം 1.74 ലക്ഷം കോടിയായിരുന്നു ജിഎസ‍്ടി വരുമാനം. 2023 ജൂണിനെ അപേക്ഷിച്ച് 7.7 ശതമാനം കൂടുതലായിരുന്നു ഇത്. ഇക്കൊല്ലം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ ശരാശരി പിരിവ് 1.86 ലക്ഷം കോടിയായിരുന്നു.
English Summary: GST information is no longer monthly
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.