19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

September 27, 2024
September 11, 2024
September 8, 2024
July 17, 2024
July 2, 2024
June 22, 2024
June 20, 2024
May 23, 2024
May 9, 2024
March 19, 2024

പലചരക്ക് — ചെറുകിട — കുടുംബശ്രീ സ്ഥാപനങ്ങളില്‍ ജിഎസ്‌ടി നടപ്പിലാക്കില്ല

Janayugom Webdesk
July 19, 2022 11:27 pm

ബ്രാൻഡഡ് ഉല്പന്നങ്ങളുടെ മാതൃകയിൽ കടകളിൽ പായ്ക്ക് ചെയ്ത് വിൽക്കുന്ന അരിക്കും പയറുല്പന്നങ്ങൾക്കും അഞ്ച് ശതമാനം ജിഎസ്‌ടി വർധിപ്പിച്ച തീരുമാനം സംസ്ഥാനത്തെ പലചരക്ക്, ചെറുകിട കടകളിലും കുടുംബശ്രീ സ്ഥാപനങ്ങളിലും നടപ്പാക്കില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ചെറിയ കടകളിലും കുടുബശ്രീക്കാർ നടത്തുന്ന സ്ഥാപനങ്ങളിലും പായ്ക്ക് ചെയ്ത് വിൽക്കുന്ന അരിക്കും പയറിനുമൊന്നും നികുതിവർധനയുണ്ടാകില്ല. ഇതനുസരിച്ച് നികുതിവകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരുമായി എന്ത് പ്രശ്നങ്ങള്‍ ഉണ്ടായാലും അത് പരിഗണിക്കില്ലെന്ന് മന്ത്രി പറഞ്ഞു. സാധാരണക്കാര്‍ ആശ്രയിക്കുന്ന പലചരക്കു കടകളില്‍ നികുതി വര്‍ധിപ്പിച്ച് വില ഉയര്‍ത്തരുതെന്ന കാര്യത്തില്‍ സര്‍ക്കാരിന് നിര്‍ബന്ധമുണ്ടെന്ന് മന്ത്രി പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ ജിഎസ്‌ടി നിരക്ക് വർധിപ്പിച്ചതോടെ ചില വസ്തുക്കളുടെ വില ഉയർന്നിരുന്നു. ഇതുസംബന്ധിച്ച ആശയക്കുഴപ്പം നിലവിലുണ്ടെന്ന് ധനബില്ലുകളുടെ ചർച്ചയ്ക്കുള്ള മറുപടിയില്‍ മന്ത്രി വിശദീകരിച്ചു. അതേസമയം വൻകിട സൂപ്പർമാർക്കറ്റുകളിൽ കടകളുടെ പേര് അച്ചടിച്ച കവറുകളിൽ വില്പന നടത്തുന്നവയ്ക്ക് നികുതി ബാധകമായിരിക്കും. സാധാരണക്കാരെ ബാധിക്കുന്ന നികുതിവർധനയ്ക്ക് സംസ്ഥാനം എതിരാണ്. ഇക്കാര്യം ജിഎസ്‌ടി കൗൺസിലിനെ കത്തിലൂടെയും യോഗത്തിൽ നേരിട്ടും അറിയിച്ചിട്ടുണ്ട്. ആഡംബരസ്വഭാവമുള്ളവയ്ക്ക് നികുതി ഏർപ്പെടുത്തുന്നതിന് സംസ്ഥാനം എതിരല്ലെന്നും മന്ത്രി പറഞ്ഞു. 

Eng­lish Summary:GST will not be imple­ment­ed on Gro­cery — Small — Kudum­bashree establishments
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.