നായ്ക്കളെ കാവൽ നിർത്തി ലഹരി കച്ചവടം നടത്തിയ കേസിൽ പ്രതികൾ പിടിയിൽ. കവലയൂർ കൊടിതൂക്കികുന്നിൽ വീട്ടിൽ മണമ്പൂർ കൊടിതൂക്കിക്കുന്ന് ശശികല മന്ദിരത്തിൽ നീലൻ എന്ന ഷൈൻ (31), കരവാരം നെടുംപറമ്പ് കുന്നിൽ വീട്ടിൽ ബിജോയ് (23), അവനവഞ്ചേരി പാട്ടത്തിൽവിള ദേവിപ്രിയയിൽ രാഹുൽ (26) എന്നിവരാണ് പിടിയിലായത്.
10.10 ഗ്രാം എംഡിഎംഎ, 650 ഗ്രാം കഞ്ചാവ്, ഒ.സി.ബി പേപ്പർ, 130000 രൂപ, 4 മൊബൈൽ ഫോൺ, ഇലക്ട്രിക് ത്രാസ് എന്നിവ കണ്ടെത്തുകയായിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച രാത്രിയോടെയാണ് തിരുവനന്തപുരം റൂറൽ ഡാൻസാഫ് ടീമും കടയ്ക്കാവൂർ പൊലീസും ഉൾപ്പെടുന്ന സംഘം പരിശോധന നടത്തിയത്. നായ്ക്കളെ അഴിച്ചുവിട്ട് ഉപദ്രവിക്കാൻ ശ്രമിച്ച പ്രതികളെ സാഹസികമായാണ് പൊലീസ് കീഴടക്കിയത്.
ഷൈനും ബിജോയിയും ലഹരി വ്യാപാര സംഘങ്ങളിലെ പ്രധാനികളാണ്. തിരുവനന്തപുരം റൂറൽ ജില്ല പൊലീസ് മേധാവി കിരൺ നാരായണന്റെ നിർദേശപ്രകാരം വർക്കല ഡിവൈ.എസ്.പി രാസിത്ത്, കടയ്ക്കാവൂർ ഐഎസ് എച്ച്ഒ സജിൻ ലൂയിസ്, എസ്ഐ സജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള റൂറൽ ഡാൻസാഫ് ടീം ആണ് റെയ്ഡ് നടത്തിയത്. പ്രതികളെ വർക്കല കോടതി റിമാൻഡ് ചെയ്തു.
English Summary;guarding dogs for drugs smuggling; The accused are under arrest
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.