22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 15, 2024
November 30, 2024
November 30, 2024
November 9, 2024
November 9, 2024
October 18, 2024
October 17, 2024
October 15, 2024
October 3, 2024
October 1, 2024

ശുചിമുറിയില്‍ ഒളികാമറ വച്ച അതിഥി തൊഴിലാളി അറസ്റ്റില്‍

Janayugom Webdesk
കോഴിക്കോട്
March 4, 2022 11:15 am

കോഴിക്കോട് നഗരത്തില്‍ ഹോട്ടലിലെ ശുചിമുറിയില്‍ ഒളികാമറ വച്ച അതിഥി തൊഴിലാളി അറസ്റ്റില്‍. സംഭവവുമായി ബന്ധപ്പെട്ട് ബംഗാളിലെ ഉത്തര്‍ ദിനാജ്പുര്‍ ഖൂര്‍ഖ സ്വദേശി തുഫൈല്‍ രാജ(20)യെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ഭര്‍ത്താവിനോടൊപ്പം ഹോട്ടലിലെത്തിയ യുവതിയാണ് സംഭവം കണ്ടത്. ജനലില്‍ വെള്ള പേപ്പറില്‍ പൊതിഞ്ഞു വച്ച നിലയിലായിരുന്നു ഫോണ്‍.

സംശയം തോന്നി പേപ്പര്‍ തുറന്ന് നോക്കിയപ്പോള്‍ കാമറ ഓണ്‍ ആക്കി വച്ച നിലയിലായിരുന്നുവെന്ന് യുവതി പറഞ്ഞു. ഫോണ്‍ എടുത്ത് ഹോട്ടല്‍ ഉടമയെ അറിയിച്ചതിന് ശേഷം യുവതി പൊലീസില്‍ പരാതി നല്‍കി. ഫറോക് ഇന്‍സ്പെക്ടര്‍ ജി ബാലചന്ദ്രന്റെ നേതൃത്വത്തില്‍ പൊലീസ് ഫോണ്‍ പരിശോധിച്ച് പ്രതിയെ അറസ്റ്റ് ചെയ്തു. ഒന്നരമാസം മുന്‍പാണ് ഇയാള്‍ ഹോട്ടലില്‍ ജോലിക്ക് എത്തിയത്.

Eng­lish sum­ma­ry; Guest work­er arrest­ed for hid­ing cam­era in toilet

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.