17 January 2026, Saturday

Related news

January 16, 2026
January 13, 2026
January 10, 2026
January 9, 2026
January 8, 2026
January 8, 2026
January 8, 2026
January 7, 2026
January 7, 2026
January 5, 2026

ഗുജറാത്തില്‍ ദളിത് യുവാവിനെ ഹോട്ടലുടമ മര്‍ദിച്ച് കൊലപ്പെടുത്തി

Janayugom Webdesk
വഡോദര
June 10, 2023 10:00 pm

ഗുജറാത്തില്‍ ദളിത് യുവാവിനെ ഹോട്ടലുടമയും സഹായിയും ചേര്‍ന്ന് മര്‍ദിച്ചു കൊലപ്പെടുത്തി. മഹിസാഗര്‍ ജില്ലയിലാണ് സംഭവം. സവര്‍ണവിഭാഗത്തില്‍പ്പെട്ട ഹോട്ടലുടമയും സംഘവും ചേര്‍ന്നാണ് രാജു വാങ്കര്‍ എന്ന 45 കാരനെ കൊലപ്പെടുത്തിയത്. പാഴ്സല്‍ വാങ്ങിയ ഭക്ഷണത്തിന്റെ തൂക്കക്കുറവ് ചോദ്യം ചെയ്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.

തുക്കകുറവ് ചേദ്യം ചെയ്ത രാജുവിനെ ഹോട്ടലുടമയും സഹായികളും ഭീകരമായി മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തില്‍ പരിക്കേറ്റ ഓട്ടോ ഡ്രൈവറായ രാജു തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങി. രാത്രി കടുത്ത ക്ഷീണവും വയറുവേദനയും അനുഭവപ്പെട്ടതോടെ രാജുവിനെ മഹിസാഗര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരിക്കുകയായിരുന്നു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

വര്‍ഗീയ കൊലപാതകത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് ജിഗ്നേഷ് മേവാനി രംഗത്തു വന്നു. സംസ്ഥാനത്ത് ജാതി കൊലകള്‍ വര്‍ധിക്കുകയാണെന്നും സര്‍ക്കാര്‍ നിസംഗരായി നോക്കി നില്‍ക്കുകയാണെന്നും മേവാനി പറഞ്ഞു. കുറ്റക്കാരെ ഉടനടി അറസ്റ്റ് ചെയ്ത് നിയമ നടപടികള്‍ സ്വീരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Eng­lish Sum­ma­ry: Gujarat Dalit Man Dies After Being Beat­en by Hotelier
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 16, 2026
January 16, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.