8 September 2024, Sunday
KSFE Galaxy Chits Banner 2

Related news

September 7, 2024
September 5, 2024
September 5, 2024
September 2, 2024
September 1, 2024
August 31, 2024
August 30, 2024
August 28, 2024
August 25, 2024
August 25, 2024

ഗുജറാത്ത് കലാപം സിഖ് വിരുദ്ധ കലാപത്തിന് സമാനം, പൊലീസും എസ്ഐടിയും പണം വാങ്ങി അന്വേഷണം അട്ടിമറിച്ചു: കപില്‍ സിബല്‍

Janayugom Webdesk
November 12, 2021 1:30 pm

ഗുജറാത്ത് കലാപം സിഖ് കലാപത്തിന് സമാനമെന്ന് മുതിർന്ന കോൺഗ്രസ് നേതാവും അഭിഭാഷകനുമായ കപിൽ സിബൽ സുപ്രീം കോടതിയിൽ. ഇരകളെ വേട്ടയാടിയ കാര്യത്തിൽ 1984ലെ സിഖ് വിരുദ്ധ കലാപവും 2002ലെ ഗുജറാത്ത് കലാപവും സമാനമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. കലാപത്തിൽ കൊല്ലപ്പെട്ട ഗുജറാത്തിലെ കോൺഗ്രസ് എം. പി എഹ്സാൻ ജാഫ്രിയുടെ വിധവ സാക്കിയ ജാഫ്രിക്ക് വേണ്ടി ഹാജരായ സിബൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തിന് ശേഷം ദൽഹിയിൽ ഉണ്ടായ അക്രമത്തെക്കുറിച്ച് കോടതിയിൽ പരാമർശിച്ചു. ‘ഞാൻ താമസിച്ചിരുന്നത് മഹാറാണി ബാഗിലായിരുന്നു. അവിടെ രണ്ട് സിഖുകാരുടെ വീടുണ്ടായിരുന്നു. അക്കാര്യം നേരത്തെ തിരിച്ചറിഞ്ഞ ആൾക്കൂട്ടം, ആ രണ്ടു വീടുകൾക്കു വേണ്ടി അവിടേക്ക് വരികയായിരുന്നു. 

സമാനമായ അവസ്ഥ തന്നെയാണ് 2002ലും സംഭവിച്ചത്. ഗുജറാത്ത് കലാപ സമയത്ത് മുസ്ലീങ്ങളുടെ വീടുകൾ തിരിച്ചറിഞ്ഞ് ആക്രമിക്കപ്പെട്ടു, ’. ഗുജറാത്ത് കലാപത്തിൽ കൊല്ലപ്പെട്ട ഗുജറാത്ത് എം. പി എഹ്സാൻ ജാഫ്രിയുടെ വിധവ സാക്കിയ ജാഫ്രിക്കു വേണ്ടി ഹാജരായതായിരുന്നു സിബൽ. 2002 ഫെബ്രുവരി 28ന് അഹമ്മദാബാദിലെ ഗുൽബെർഗ് സൊസൈറ്റിയിൽ കൊല്ലപ്പെട്ട 68 പേരിൽ സാക്കിയയുടെ ഭർത്താവും എം. പിയുമായ എഹ്സാൻ ജാഫ്രിയുമുണ്ടായിരുന്നു. 

ഗുജറാത്ത് കലാപം പ്രത്യേക അന്വേഷണം സംഘം കൈകാര്യം ചെയ്തതിനേയും അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിക്ക് ക്ലീൻ ചിറ്റ് നൽകിയതിനേയും ചോദ്യംചെയ്താണ് സാക്കിയ സുപ്രീം കോടതിയെ സമീപിച്ചത്. 2008 ൽ രൂപീകരിച്ച എസ്. ഐ. ടി. 2012ലാണ് റിപ്പോർട്ട് സമർപ്പിച്ചത്. നരേന്ദ്ര മോദിക്കും മറ്റ് 63 പേർക്കും ക്ലീൻ ചിറ്റ് നൽകുന്നതായിരുന്നു റിപ്പോർട്ട്. ഗുജറാത്ത് കലാപം അന്വേഷിക്കാൻ നിയോഗിച്ച അന്വേഷണ സംഘം ഒന്നുംതന്നെ അന്വേഷിച്ചില്ലെന്നും അവർ കണ്ടെത്തിയ വസ്തുതകൾക്ക് വിരുദ്ധമായ നിഗമനങ്ങളാണ് എസ്. ഐ. ടി. സമർപ്പിച്ചതെന്നും സിബൽ പറഞ്ഞു. അന്വേഷണവുമായി ബന്ധപ്പെട്ട് പൊലീസിനും എസ്. ഐ. ടിയ്ക്കും പ്രതിഫലം ലഭിച്ചെന്നും സിബൽ പറഞ്ഞു. കേസിന്റെ അടുത്തവാദം ർ 16ന് നടക്കും.
eng­lish summary;Gujarat riots sim­i­lar to anti-Sikh riots: Police, SIT take mon­ey to sab­o­tage probe: Kapil Sibal
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.