ഇന്ത്യയുടെ ലോക ചാമ്പ്യന്‍ ഡി ഗുകേഷ് അന്താരാഷ്ട്ര ചെസ് ഫെഡറേഷന്റെ പുതിയ റാങ്കില്‍ മൂന്നാം സ്ഥാനത്ത്. ഗുകേഷിന്റെ കരിയറിലെ ഏറ്റവും ഉയര്‍ന്ന സ്ഥാനമാണിത്. ചൈനീസ് ഗ്രാൻഡ്‌മാസ്റ്റർ ഡിങ് ലിറനെ തോല്പിച്ച് ലോക ചാമ്പ്യൻ പട്ടം സ്വന്തമാക്കിയതിനു ഗുകേഷിന് 10 പോയിന്റ് ലഭിച്ചിരുന്നു. നോർവേയുടെ മാഗ്നസ് കാൾസൻ (2833), യുഎസിന്റെ ഹികാരു നകാമുറ (2802) എന്നിവരാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍. മറ്റൊരു ഇന്ത്യന്‍ ഗ്രാന്‍ഡ്‌മാസ്റ്ററായ ആര്‍ പ്രഗ്നാനന്ദ 10-ാം റാങ്കിലുണ്ട്. വനിതകളിൽ ഇന്ത്യയുടെ കൊനേരു ഹംപി ആറാം സ്ഥാനത്താണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.