
ഗള്‍ഫ് നാടുകളില്‍ നിന്ന് കേരളത്തിലേക്ക് യാത്രാക്കപ്പലെന്ന പ്രവാസികളുടെ ആവശ്യം പ്രാവര്‍ത്തികമാകുന്നു. ഇതിനു മുന്നോടിയായി യുഎഇ — കേരള സെക്ടറില്‍ കപ്പല്‍ സര്‍വീസ് നടത്താന്‍ ഷിപ്പിങ് സര്‍വീസ് കമ്പനിയായ സായി ഇന്റര്‍നാഷണല്‍ രംഗത്തെത്തി. നവകേരള സദസിനിടയില്‍ തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവിലുമായി കമ്പനി അധികൃതര്‍ കൂടിക്കാഴ്ച നടത്തിയ ശേഷം മാരിടൈം ബോര്‍ഡ് ആസ്ഥാനത്ത് ഉദ്യോഗസ്ഥരുമായി വിശദമായ ചര്‍ച്ച നടത്തി.
യുഎഇയില്‍ നിന്നും ബേപ്പൂരിലേക്ക് യാത്രാക്കപ്പലും വിഴിഞ്ഞം മുതല്‍ അഴീക്കല്‍ വരെ ക്രൂയിസ് സര്‍വീസും നടത്താനുള്ള താല്പര്യമാണ് കമ്പനി മുന്നോട്ട് വച്ചത്. മാരിടൈം ബോര്‍ഡ് ചെയര്‍മാന്‍ എന്‍ എസ് പിള്ള, സിഇഒ ഷൈന്‍ എ ഹഖ്, മന്ത്രിയെ പ്രതിനിധീകരിച്ച് പ്രൈവറ്റ് സെക്രട്ടറിമാരായ പി ടി ജോയി, സി പി അന്‍വര്‍ സാദത്ത്, സായി ഷിപ്പിങ് കമ്പനി ഹെഡ് സഞ്ജയ് ബാബര്‍, ആദില്‍ ഫൈസല്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ജനുവരിയില്‍ കമ്പനികളില്‍ നിന്നും താല്പര്യപത്രം ക്ഷണിക്കുമെന്നും താമസിയാതെ സര്‍വീസ് ആരംഭിക്കുമെന്നും മന്ത്രിയുടെ ഓഫിസ് അറിയിച്ചു.
English Summary: Gulf Cruises: Leading company on alert
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.