22 February 2026, Sunday

Related news

February 22, 2026
February 22, 2026
February 22, 2026
February 16, 2026
February 16, 2026
February 15, 2026
February 14, 2026
February 14, 2026
February 13, 2026
February 12, 2026

ആലപ്പുഴയിൽ ഗുണ്ടാവിളയാട്ടം; ഉത്സവത്തിനിടെ തോക്ക് ചൂണ്ടി ഭീഷണി

Janayugom Webdesk
ആലപ്പുഴ
February 22, 2026 1:18 pm

ആലപ്പുഴയിൽ ഗുണ്ടാസംഘങ്ങള്‍ തമ്മിലടിച്ചു. വലിയകുളങ്ങര ക്ഷേത്രോത്സവത്തിനിടെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ തൃക്കുന്നപ്പുഴ സ്വദേശി വിഷ്ണുവിനെ മറ്റൊരു ഗുണ്ടാസംഘമെത്തി മർദിച്ചു. പിന്നാലെയുണ്ടായ കൂട്ടത്തല്ലിൽ പത്തോളം പേർക്ക് പരിക്കേറ്റു. രണ്ട് പേരുടെ നില ഗുരുതരമാണ്. ഇവരെ വണ്ടാനം മെഡിക്കൽ കോളജിലും പരുമല സ്വകാര്യ ആശുപത്രിയിലുമായി ചികിത്സയിൽ കഴിയുകയാണ്. തൃക്കുന്നപ്പുഴ വലിയകുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെ ഇന്ന് പുലർച്ചയായിരുന്നു സംഭവം. 

ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് സംഘർഷത്തില്‍ കലാശിച്ചത്. ബുള്ളറ്റില്ലാത്ത തോക്ക് ചൂണ്ടിയാണ് വിഷ്ണു മറ്റുള്ളവരെ ഭയപ്പെടുത്തിയത് എന്നാൽ എതിർ സംഘത്തിലുള്ളവർ ഇത് തിരിച്ചറിഞ്ഞതോടെ വലിയ കൂട്ടത്തല്ലിൽ സംഭവം കലാശിക്കുകയായിരുന്നു. എതിരെ നിൽക്കുന്നവർ വിഷ്ണുവിന്റെ തല പട്ടികയ്ക്ക് അടിച്ചു തകർത്തു. റിവോൾവർ പൊലീസ് പിടിച്ചെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.