22 December 2025, Monday

Related news

December 21, 2025
December 21, 2025
December 19, 2025
December 14, 2025
December 9, 2025
December 9, 2025
December 7, 2025
December 7, 2025
December 6, 2025
December 5, 2025

ജൊഹന്നാസ്ബർ​ഗിൽ തോക്കുധാരികളുടെ ആക്രമണം, ബാറിൽ വെടിവെപ്പ്, 9 മരണം

Janayugom Webdesk
ജൊഹന്നാസ്ബർ​ഗ്
December 21, 2025 4:25 pm

ദക്ഷിണാഫ്രിക്കയിലെ പ്രധാന ന​ഗരായ ജോഹന്നാസ്ബർഗിലെ ബാറിൽ അജ്ഞാതരുടെ വെടിവെപ്പ്. തോക്കുധാരികൾ നടത്തിയ ആക്രമണത്തിൽ ഒമ്പത് പേർ കൊല്ലപ്പെട്ടു. ഈ മാസം ദക്ഷിണാഫ്രിക്കയിൽ നടന്ന രണ്ടാമത്തെ വെടിവെപ്പ് ആക്രമണമാണിത്. നഗരത്തിന് തെക്ക് പടിഞ്ഞാറ് 40 കിലോമീറ്റർ അകലെയുള്ള ഒരു സ്വർണ ഖനി പ്രദേശമായ ബെക്കേഴ്‌സ്‌ഡാലിലെ മദ്യശാലയിലാണ് ആക്രമണം നടത്തിയത്. ആദ്യം പത്ത് പേർ മരിച്ചതായി പൊലീസ് പറഞ്ഞിരുന്നെങ്കിലും പിന്നീട് മരണസംഖ്യ ഒമ്പതാണെന്ന് സ്ഥിരീകരിച്ചു. 

രണ്ട് വാഹനങ്ങളിലെത്തിയ അക്രമികൾ വെടിയുതിർക്കുകയും സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുന്നതിനിടയിൽ വെടിവയ്ക്കുകയും ചെയ്തുവെനന് പൊലീസ് അറിയിച്ചു. മരിച്ചവരിൽ ബാറിന് പുറത്തുണ്ടായിരുന്ന ഒരു ഓൺലൈൻ കാർ ഹെയ്‌ലിംഗ് സേവനത്തിലെ ഡ്രൈവറും ഉൾപ്പെട്ടിട്ടുണ്ടെന്ന് പ്രവിശ്യാ പോലീസ് കമ്മീഷണർ മേജർ ജനറൽ ഫ്രെഡ് കെകാന എസ്എബിസി ടെലിവിഷനോട് പറഞ്ഞു. അനധികൃതമായി മദ്യം വിൽക്കുന്ന സ്ഥലത്താണ് വെടിവെപ്പ് നടന്നതെന്ന് പൊലീസ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.