23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 17, 2024
December 17, 2024
December 17, 2024
December 8, 2024
December 8, 2024
December 7, 2024
December 6, 2024
December 6, 2024
December 5, 2024

നൈജീരിയയില്‍ തോക്കുധാരികളുടെ ആക്രമണം: അമ്പതോളം പേര്‍ കൊല്ലപ്പെട്ടു

Janayugom Webdesk
അബൂജ
April 8, 2023 8:36 pm

വടക്കൻ നൈജീരിയയിലെ ഗ്രാമത്തിൽ തോക്കുധാരികൾ നടത്തിയ ആക്രമണത്തിൽ 50 പേര്‍ കൊല്ലപ്പെട്ടു. നൈജീരിയയിലെ ബെന്യൂ സ്റ്റേറ്റിലാണ് ആക്രമണമുണ്ടായത്. ഇടയന്മാരും ഇവിടെ സ്ഥിരതാമസമാക്കിയ കര്‍ഷകരും തമ്മില്‍ ഏറ്റുമുട്ടലുകള്‍ പതിവായ സ്ഥലത്താണ് തോക്കുധാരികള്‍ ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണത്തില്‍പ്പെട്ട നിരവധിപേരെ ഇനിയും കണ്ടുകിട്ടാനുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. രാജ്യത്തിന്റെ വടക്കുപടിഞ്ഞാറന്‍ മേഖലയില്‍ 14 വര്‍ഷമായി തുടരുന്ന ആക്രമണങ്ങളെ തുടര്‍ന്ന് നിരവധി പേരാണ് നാടുവിട്ടു പോകുന്നത്. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. 

Eng­lish Sum­ma­ry: Gun­men attack in Nige­ria: 50 killed

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.