22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 21, 2024
December 18, 2024
December 17, 2024
December 12, 2024
December 11, 2024
December 10, 2024
December 10, 2024
December 9, 2024
December 9, 2024

ശബരിമലയില്‍ വെടിപ്പുരക്ക് തീപിടിച്ച സംഭവം; പൊള്ളലേറ്റ് ചികിത്സയിലിരുന്നയാള്‍ മരിച്ചു

Janayugom Webdesk
പത്തനംതിട്ട
January 6, 2023 7:01 pm

ശബരിമലയില്‍ വെടിപ്പുരക്ക് തീപിടിച്ച് ഉണ്ടായ അപകടത്തില്‍ പൊള്ളലേറ്റ് ചികിത്സയിലിരുന്നയാള്‍ മരിച്ചു. ആലപ്പുഴ ചെറിയനാട് തോന്നയ്ക്കല്‍ ആറ്റുവാശ്ശേരി വടക്കേതില്‍ എ ആര്‍ ജയകുമാറാണ്(47)ണ് മരിച്ചത്. സന്നിധാനത്ത് വെടിവഴിപാടിനുള്ള കതിന നിറക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പൊട്ടിത്തെറിയില്‍ ജയകുമാറിന് 70 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു. ജയകുമാറിനൊപ്പം ചെങ്ങന്നൂര്‍ സ്വദേശികളായ രജീഷ്, അമല്‍ എന്നിവര്‍ക്കും പരുക്കേറ്റിരുന്നു.

Eng­lish Sum­ma­ry; Gun­pow­der fire inci­dent at Sabari­mala; The man who was being treat­ed for burns died
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.