23 January 2026, Friday

ഗുരുവായൂർ ആനയോട്ടം: കൊമ്പൻ ഗോകുൽ ഒന്നാമൻ

Janayugom Webdesk
ഗുരുവായൂർ
March 3, 2023 8:51 pm

ഗുരുവായൂർ ക്ഷേത്രോത്സവത്തിനോടനുബന്ധിച്ച് നടന്ന ആനയോട്ടത്തിൽ കൊമ്പൻ ഗോകുൽ ജേതാവായി. അഞ്ച് ആനകളാണ് ആനയോട്ടത്തിൽ പങ്കെടുത്തത്. ഉച്ചതിരിഞ്ഞ് മൂന്നിന് ക്ഷേത്ര മണി മുഴങ്ങിയതോടെയാണ് ആനയോട്ട ചടങ്ങുകൾ ആരംഭിച്ചത്. ക്ഷേത്രം പാരമ്പര്യാവകാശികൾ കൈമാറിയ കുടമണികളുമായി പാപ്പാന്മാർ ക്ഷേത്രത്തിൽ നിന്നും മഞ്ജുളാൽ പരിസരത്തേക്കു ഓടിയെത്തി മത്സരാർത്ഥികളായ ആനകൾക്ക് കെട്ടിയതോടെ ആനയോട്ടം ആരംഭിച്ചു. ഓട്ടത്തിൽ മുന്നിലെത്തിയ ഗോകുലിനെ ഒരു വട്ടം ചെന്താമരാക്ഷൻ പിൻ തള്ളിയെങ്കിലും അതിനെ മറികടന്ന് ഒന്നാമത് എത്തുകയായിരുന്നു. ക്ഷേത്രത്തിനകത്ത് കയറി ഏഴ് പ്രദക്ഷണം പൂർത്തിയാക്കിയതോടെ ആനയോട്ട ചടങ്ങ് അവസാനിച്ചു. 

കർശന നിയന്ത്രണത്തിലായിരുന്നു ചടങ്ങുകൾ. പാപ്പാൻമാർക്ക് പ്രത്യേക യൂണിഫോമും ദേവസ്വം നൽകിയിരുന്നു. മത്സരത്തിൽ ഗോകുലിനെ കൂടാതെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ട കൊമ്പന്മാരായ ചെന്താമരാക്ഷൻ, കണ്ണൻ, വിഷ്ണു, പിടിയാനയായ ദേവി എന്നിവരാണ് പങ്കെടുത്തത്. മത്സര വിജയിയായ ഗോകുലിന് ഉത്സവം കഴിയുന്നത് വരെ ക്ഷേത്രത്തിനകത്താണ് വിശ്രമം. ഭക്തരും ആനപ്രേമികളുമടക്കം നിരവധി പേരാണ് ചടങ്ങിന് സാക്ഷ്യം വഹിക്കാനായെത്തിയത്. തുടർന്ന് രാത്രിയിൽ പത്തുനാൾ നീളുന്ന ഗുരുവായൂർ ഉത്സവത്തിന് കൊടിയേറി. 

Eng­lish Summary;Guruvayur Ele­phant Race: Kom­pan Gokul I
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.