
നയതന്ത്ര സംഘർഷങ്ങളും ലാറ്റിനമേരിക്കയിലെ സെെനിക വിന്യാസവും ചര്‍ച്ച ചെയ്യുന്നതിനായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോയും ഫെബ്രുവരി മൂന്നിന് കൂടിക്കാഴ്ട നടത്തും. കൊളംബിയയിൽ സൈനിക നടപടി സ്വീകരിക്കുമെന്ന യുഎസിന്റെ ഭീഷണി, വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ സ്ഥാനഭ്രഷ്ടനാക്കാൻ കാരക്കാസിൽ യുഎസ് നടത്തിയ ആക്രമണം എന്നിവയുള്‍പ്പെടെയുള്ള സംഭവവികാസങ്ങള്‍ക്ക് ശേഷമാണ് പെട്രോയുടെ യുഎസ് സന്ദർശനം. യുഎസിലേക്കുള്ള മയക്കുമരുന്ന് കടത്തില്‍ പെട്രോയ്ക്ക് പങ്കുണ്ടെന്ന് ട്രംപ് ആരോപിച്ചിരുന്നു. കൊളംബിയന്‍ പ്രസിഡന്റിനും കുടുംബത്തിനുമെതിരെ സാമ്പത്തിക ഉപരോധങ്ങളും ഏര്‍പ്പെടുത്തി. കരീബിയൻ കടലിലും കിഴക്കൻ പസഫിക് സമുദ്രത്തിലും യുഎസ് നടത്തിയ സെെനിക നടപടിയെ പെട്രോ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.