
അന്താരാഷ്ട്ര നിയമങ്ങളെക്കാള്‍ തങ്ങളുടെ അധികാരസ്ഥാനത്തിനാണ് അമേരിക്ക പ്രധാന്യം നല്‍കുന്നതെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയിയോ ഗുട്ടെറസ് .ഐക്യരാഷ്‌ട്ര സംഘടനയിലെ അംഗരാജ്യങ്ങളുടെ തുല്യത ഉൾപ്പെടെ യുഎന്നിന്റെ സ്ഥാപകതത്വങ്ങൾ ഭീഷണി നേരിടുകയാണെന്നും ഗുട്ടെറസ് ബിബിസി അഭിമുഖത്തിൽ പറഞ്ഞു.
അംഗങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി വീറ്റോകൾ ദുരുപയോഗിക്കപ്പെടുന്നുണ്ട്. ശക്തരായ ആളുകളെ നേരിടാൻ ചിലപ്പോൾ ചിലർ മടിക്കും. അവരെ നേരിടുന്നില്ലെങ്കിൽ നമുക്ക് ഒരിക്കലും മെച്ചപ്പെട്ട ലോകം ലഭിക്കില്ലെന്നും ഗുട്ടെറസ് അഭിപ്രായപ്പെട്ടു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.