
ഗ്യാന്‍വാപി മസ്ജിദില്‍ അംഗശുദ്ധിക്ക് സംവിധാനം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് മസ്ജിദ് കമ്മിറ്റി സുപ്രിം കോടതിയില്‍ ഹര്‍ജി നല്‍കി. വീപ്പകളില്‍ വെള്ളം നിറച്ചാണ് നിലവില്‍ അംഗശുദ്ധി വരുത്തുന്നത്. റംസാന്‍ മാസമായതിനാല്‍ കൂടുതല്‍ വിശ്വാസികള്‍ പള്ളിയിലെത്തുന്നതിനാല്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്ന് മസ്ജിദ് കമ്മിറ്റി അറിയിച്ചു.
നേരത്തെ അംഗശുദ്ധി വരുത്തിയിരുന്ന സ്ഥലമാണ് ശിവലിംഗം കണ്ടെത്തിയെന്ന് പറഞ്ഞ് കോടതി നിര്‍ദേശപ്രകാരം സീല്‍ ചെയ്തത്. കേസ് ഏപ്രില്‍ 14ന് പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു. റംസാന്‍ ആയതിനാല്‍ കേസ് പെട്ടെന്ന് പരിഗണിക്കണമെന്ന് മസ്ജിദ് കമ്മിറ്റിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ഹുസേഫാ അഹ്‍മദി ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് കേസ് 14ന് പരിഗണിക്കുന്നത്.
ഗ്യാന്‍വാപി തര്‍ക്കവുമായി ബന്ധപ്പെട്ട് വാരാണസി കോടതിയുടെ പരിഗണനയിലുള്ള എല്ലാ കേസുകളും ഒരുമിച്ച് ചേര്‍ക്കണമെന്ന ഹിന്ദുവിഭാഗത്തിന്റെ ഹര്‍ജി ഏപ്രില്‍ 21നാണ് കോടതി പരിഗണിക്കുന്നത്.
English Summary: Gyanvapi case: SC to hear on April 14 plea
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.