ഗ്യാൻവാപിയില്‍ ശാസ്ത്രീയ പരിശോധനാ നടപടികള്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ പുരാവസ്തു വകുപ്പി(എഎസ്ഐ)ന് എട്ടാഴ്ച കൂടി സമയം അനുവദിച്ച് വാരണസി കോടതി.
സമയം ദീര്‍ഘിപ്പിച്ച് നല്‍കണമെന്ന എഎസ്ഐയുടെ ആവശ്യം പള്ളിക്കമ്മിറ്റി എതിര്‍ത്തിരുന്നു. എന്നാല്‍ കമ്മിറ്റിയുടെ അപേക്ഷ ജില്ലാ ജഡ്ജി എ കെ വിശ്വേഷ് തള്ളുകയായിരുന്നുവെന്ന് സര്‍ക്കാര്‍ കൗണ്‍സില്‍ രാജേഷ് മിശ്ര അറിയിച്ചു.
ഹിന്ദു ക്ഷേത്രത്തിന് മുകളിലാണോ കാശി വിശ്വനാഥ ക്ഷേത്രത്തിന് സമീപം 17-ാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച പള്ളി സ്ഥിതിചെയ്യുന്നത് എന്നാണ് എഎസ്ഐ പരിശോധിക്കുന്നത്.വാരണസി ജില്ലാ കോടതിയുടെ ഉത്തരവ് അലഹബാദ് ഹൈക്കോടതി ശരിവച്ചതോടെയാണ് സര്‍വേ ആരംഭിച്ചത്. നീതി ഉറപ്പാക്കാനും ഹിന്ദുക്കള്‍ക്കും മുസ്ലിം വിഭാഗത്തിനും സര്‍വേ ഗുണം ചെയ്യുമെന്ന് കോടതി വിധിച്ചിരുന്നു.
English Summary:Gyanwapi:Eight more weeks for survey
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.