18 December 2025, Thursday

Related news

December 12, 2025
December 10, 2025
December 5, 2025
December 4, 2025
December 4, 2025
November 29, 2025
November 9, 2025
October 18, 2025
October 14, 2025
August 23, 2025

ഭരണപക്ഷഎംഎല്‍എമാര്‍ തന്നെആക്രമിച്ചതായി കെ കെ രമ പറഞ്ഞിട്ടില്ലെന്ന് എച്ച് സലാമും,സച്ചിന്‍ദേവും

Janayugom Webdesk
തിരുവനന്തപുരം
March 17, 2023 4:05 pm

ഭരണപക്ഷഎംഎല്‍എമാര്‍ തന്നെ ആക്രമിച്ചതായി പ്രതിപക്ഷ എംഎല്‍എ കെ കെ രമ പറഞ്ഞിട്ടില്ലെന്ന് എംഎല്‍എമാരായ എച്ച് സലാമും സച്ചിന്‍ദേവും.ഭരണപക്ഷ എംഎല്‍എമാര്‍ തന്നെ ചവിട്ടിയിട്ടില്ല എന്ന് രമ പറയുന്നതിന്റെ ദൃശ്യങ്ങള്‍ തങ്ങളുടെ കൈവശമുണ്ടെന്ന് ഇരുവരും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സത്യം ഇതായിരിക്കുമ്പോള്‍,രമയെ അമ്പലപ്പുഴ എംഎല്‍എയും സച്ചിന്‍ ദേവും ചവിട്ടി എന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. പ്രതിപക്ഷ നേതാവ് സ്ഥാനത്തിരിക്കുന്നവര്‍ കുറച്ചെങ്കിലും അന്തസ് പാലിക്കാന്‍ തയ്യാറാവണമെന്നും ഇരുവരും കുറ്റപ്പെടുത്തി. ആശുപത്രിയില്‍ പോകുന്നതിന് മുന്‍പായി നിങ്ങളോട് രമ സംസാരിച്ചു. നാലഞ്ചു വാച്ച് ആന്റ് വാര്‍ഡുകള്‍ ഞങ്ങളെ വലിച്ചിഴച്ച് കൊണ്ടുപോയി.

അതിന്റെ ഭാഗമായി കൈയ്ക്ക് പരിക്ക് പറ്റി. ചെറിയ നീരുണ്ട്. എക്‌സറേ എടുക്കാന്‍ ആശുപത്രിയിലേക്ക് പോകുകയാണ് എന്നാണ് നിങ്ങളോട് പറഞ്ഞത്.സലാം പറഞ്ഞു. അപ്പോ നിങ്ങള്‍ തന്നെ ചോദിക്കുന്നുണ്ട്. ഭരണപക്ഷ എംഎല്‍എമാര്‍ പ്രതിപക്ഷ എംഎല്‍എമാരെ ചവിട്ടി എന്ന് കേള്‍ക്കുന്നുണ്ടല്ലോ. അപ്പോള്‍ കെ കെ രമ പറയുന്ന മറുപടി. സനീഷ് കുമാറിനെ ചവിട്ടി എന്ന് പറയുന്നത് കേട്ടു. അതും ഞാന്‍ കണ്ടില്ല. പറയുന്നത് കേട്ടതാണ്. എന്നാണ് പറയുന്നത്. അല്ലാതെ അമ്പലപ്പുഴ എംഎല്‍എയോ, സച്ചിന്‍ ദേവോ ചവിട്ടി എന്ന് കെ കെ രമയോ മറ്റാരും പറഞ്ഞിട്ടില്ല.

ഇതിന്റെ ദൃശ്യങ്ങള്‍ എന്റെ കൈവശമുണ്ട് സാലാംപറഞ്ഞുഭരണപക്ഷ എംഎല്‍എമാര്‍ എന്നെ ചവിട്ടിയിട്ടില്ല എന്ന് കെ കെ രമ തന്നെ പറയുന്നു. ആ യാഥാര്‍ഥ്യം അവര്‍ തന്നെ പറയുന്നു. വാച്ച് ആന്റ് വാര്‍ഡുകള്‍ വലിച്ചപ്പോള്‍ പരിക്ക് ഉണ്ടായതാണെന്ന് അവര്‍ തന്നെ പറയുന്നു. എന്നാല്‍ പ്രതിപക്ഷ നേതാവ് പറയുന്നത് അമ്പലപ്പുഴ എംഎല്‍എയും സച്ചിന്‍ ദേവും ചവിട്ടി എന്നാണ്. എന്തിന് വേണ്ടിയാണ്,ആ സ്ഥാനത്തിരിക്കുന്നവര്‍ അന്തസ് പാലിക്കണം. പുതിയ സംസ്‌കാരത്തിലേക്ക് കോണ്‍ഗ്രസിനെ നയിക്കുന്ന പോലെയാണ് തോന്നുന്നത്. എച്ച് സലാം കുറ്റപ്പെടുത്തി

Eng­lish Summary:
H Salam, Sachin Dev said that KK Rama did not say that the rul­ing MLAs attacked him.

You may also like this video:

Kerala State - Students Savings Scheme

TOP NEWS

December 18, 2025
December 18, 2025
December 18, 2025
December 18, 2025
December 18, 2025
December 18, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.