21 December 2024, Saturday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 21, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 19, 2024

ഹജ്ജ്:ആദ്യവിമാനം- ശനിയാഴ്ച കൊച്ചിയില്‍ നിന്ന്

Janayugom Webdesk
നെടുമ്പാശ്ശേരി
June 1, 2022 6:55 pm

ഈ വര്‍ഷത്തെ ഹജ്ജ് കർമ്മത്തിന് സർക്കാർ മുഖേന പുറപ്പെടുന്ന തീർത്ഥാടകരുമായി ഇന്ത്യയിലെ ആദ്യത്തെ വിമാനം ശനിയാഴ്ച കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും 377 യാത്രക്കാരുമായി പുറപ്പെടും.

സംസ്ഥാന ഹജ്ജ് കാര്യ വകുപ്പ് മന്ത്രി വി അബ്ദു റഹ്‌മാൻ വിമാനത്തിന്റെ ഫ്ലാഗ് ഓഫ് നിർവ്വഹിക്കും. കേരളത്തിൽ നിന്നുള്ള 5758 (പുരുഷന്മാർ 2056,സ്ത്രീകൾ 3702) തീർത്ഥാടകർക്കു പുറമെ തമിഴ്‌നാട്, ലക്ഷദ്വീപ്, അന്തമാൻ, പോണ്ടിച്ചേരി എന്നീ സംസ്ഥാന / കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുള്ള 1989 തീർത്ഥാടകരും കൊച്ചി എംബാർക്കേഷൻ പോയിന്റ് വഴിയാണ് യാത്രയാവുന്നത്.

ഈ മാസം 4 മുതൽ 16 വരെ സൗദി അറേബ്യൻ എയർലൈൻസിന്റെ ചാർട്ടർ ചെയ്ത 20 വിമാനങ്ങളിലായാണ് തീർത്ഥാടകരുടെ യാത്ര. ഓരോ വിമാനത്തിലും 377 തീർത്ഥാടകരുണ്ടാവും.

ഫ്ലാഗ് ഓഫ് ചടങ്ങിൽ സംസ്ഥാന വ്യവസായ മന്ത്രി പി രാജീവ്, തുറമുഖ വകുപ്പ് മന്ത്രി അഹ്മദ് ദേവർകോവിൽ, കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാൻ എ പി അബ്ദുള്ളക്കുട്ടി, സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി, പി ടി എ റഹീം എംഎൽഎ, അൻവർ സാദത്ത് എംഎൽഎ, ജില്ലാ കലക്ടർ ജാഫർ മാലിക്, മലപ്പുറം ജില്ലാ കലക്ടറും ഹജ്ജ് കമ്മിറ്റി എക്സിക്യൂട്ടീവ് ഓഫീസറുമായ വി ആർ പ്രേം കുമാർ, ഹജ്ജ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ സംബന്ധിക്കും.

ആദ്യ വിമാനത്തിൽ പുറപ്പെടുന്ന തീര്‍ത്ഥാടകര്‍ ഇന്ന് രാവിലെ 8.30 ന് ഹജ്ജ് ക്യാമ്പിൽ റിപ്പോർട്ട് ചെയ്യും. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായി ക്യാമ്പിൽ റിപ്പോർട്ട് ചെയ്യുന്നതിനു മുന്നോടിയായി ആർ ടി പി സി ആർ ടെസ്റ്റിനുള്ള വിപുലമായ പ്രത്യേക സൗകര്യം എയർപോർട്ടിൽ ഒരുക്കിയിട്ടുണ്ട്.

ഹജ്ജ് കമ്മിറ്റി അംഗങ്ങൾ, വോളണ്ടിയർമാർ, ആരോഗ്യ പ്രവർത്തകർ, ഹജ്ജ് സെൽ ഉദ്യോഗസ്ഥർ തുടങ്ങിയവർ ഇതിനകം ഹജ്ജ് ക്യാമ്പിൽ എത്തി പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ഹാജിമാരെ സൗകര്യപൂർവ്വം യാത്രയാക്കുന്നതിനു വിപുലമായ സൗകര്യങ്ങളാണ് ക്യാമ്പിൽ ഒരുക്കിയിട്ടുള്ളത്.

Eng­lish summary;Hajj: First flight from Kochi on Saturday

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.