22 December 2024, Sunday
KSFE Galaxy Chits Banner 2

ഹിന്ദുസ്ഥാന്‍ 228 പുറത്തിറക്കി എച്ച്എഎല്‍

Janayugom Webdesk
തെലങ്കാന
March 25, 2022 3:12 pm

ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎല്‍) 19 സീറ്റുള്ള പുതിയ ചെറുയാത്രാ വിമാനം പുറത്തിറക്കി. ചെറിയ യാത്രാ വിമാനങ്ങള്‍ വികസിപ്പിക്കാനുള്ള ഇന്ത്യയുടെ സുപ്രധാന ദൗത്യത്തിന്റെ ആദ്യ ചുവടുവയ്പ്പാണിത്. ഹിന്ദുസ്ഥാന്‍ 228 എന്നു പേരുനല്‍കിയ വിമാനത്തിന് എയര്‍സ്ട്രിപ്പുകളിലൂടെ അനായാസം പറന്നുയരാനും ഇറങ്ങാനും സാധിക്കും.

ഇത്തരം വിമാനങ്ങള്‍ക്ക് വിപണിയില്‍ വലിയ സാധ്യതകളുണ്ടെന്നും ഹ്രസ്വദൂര യാത്രകള്‍ക്കായി ഇന്ത്യയിലും ലോകത്താകമാനവും സെമി റണ്‍വേകളില്‍ പോലും പ്രവര്‍ത്തിപ്പിക്കാവുന്ന ഇത്തരം ചെറുവിമാനങ്ങളുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡ് ജനറല്‍ മാനേജര്‍ അപൂര്‍ബ റോയ് പറഞ്ഞു. മള്‍ട്ടി യൂട്ടിലിറ്റി വിമാനമായ ഈ ചെറു വിമാനങ്ങള്‍ ആംബുലന്‍സ്, കാര്‍ഗോ, പാരാഡ്രോപ് തുടങ്ങിയ നിരവധ ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്താനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇത്തരത്തില്‍ ആറ് വിമാനങ്ങള്‍ കൂടി ഉടന്‍ നിര്‍മിക്കാനാണ് എച്ച്എഎല്‍ ലക്ഷ്യമിടുന്നത്. അതേസമയം ഈ വിമാനങ്ങളില്‍ വലിയ വിമാനങ്ങളിലുള്ള ടോയ്ലെറ്റ് സൗകര്യം ഉണ്ടായിരിക്കില്ല. അധികമായി ടോയ്ലെറ്റ് ഉള്‍പ്പെടുത്തണമെങ്കില്‍ സീറ്റുകളുടെ എണ്ണം 17 ആയി പരിമിതപ്പെടും. നിലവില്‍ 19 പേര്‍ക്കാണ് ഹിന്ദുസ്ഥാന്‍ 228 വിമാനത്തില്‍ സഞ്ചരിക്കാനാവുക.

Eng­lish sum­ma­ry; HAL launch­es Hin­dus­tan 228

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.