
നിരന്തരമായ സാങ്കേതിക തകരാറുകള്‍ക്കു പിന്നാലെ ധ്രുവ് അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്ററുകളില്‍ (എഎല്‍എച്ച്) അറ്റക്കുറ്റപ്പണികള്‍ ആരംഭിച്ച് ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡ്. ഹെലികോപ്റ്ററിന്റെ ദിശ മാറ്റുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന ടെയില്‍ ഡ്രൈവ് ഷാഫ്റ്റിലെ തകരാറുകള്‍ കണ്ടെത്തുന്നതിനായി സൈന്യവുമായി പ്രവര്‍ത്തിച്ചുവരികയാണെന്ന് എച്ച്എഎല്‍ പറഞ്ഞു.
പറക്കലിനിടെ ടിഡിഎസില്‍ തകരാര്‍ കണ്ടെത്തയിതിനു പിന്നാലെ സുരക്ഷാ പരിശോധനയ്ക്ക് സൈന്യം ഉത്തരവിട്ടിരുന്നു. സാങ്കേതിക തകരാറിന്റെ യഥാര്‍ത്ഥ കാരണം കണ്ടുപിടിക്കുന്നതിനായി വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്. നാവികസേനയും തീരസംരകഷണ സേനയും 30 ഓളം ധ്രുവ് എഎല്‍എച്ച് ഹെലികോപ്റ്റുകളാണ് ഉപയോഗിക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 15ഓളം എഎല്‍എച്ച് ഹെലികോപ്റ്റര്‍ അപകടങ്ങളാണ് ഉണ്ടായിരിക്കുന്നത്. ഇതിനു പിന്നാലെ ഹെലികോപ്റ്ററുകളുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ സൈന്യം നിരവധി നടപടികള്‍ സ്വീകരിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.