5 November 2024, Tuesday
KSFE Galaxy Chits Banner 2

ഹൽദ്‌വാനി സംഘര്‍ഷം: സൂത്രധാരൻ അറസ്റ്റില്‍

Janayugom Webdesk
ഡെറാഡൂണ്‍
February 12, 2024 11:02 am

ഹൽദ്‌വാനി വർഗീയ കലാപത്തിന്റെ ‘സൂത്രധാരൻ’ അറസ്റ്റിലായി. അബ്ദുൾ മാലിക്ക് എന്നയാളാണ് അറസ്റ്റിലായത്. ഉത്തരാഖണ്ഡ് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അതേസമയം നാല് ദിവസത്തിന് ശേഷം നഗരത്തിൽ ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിച്ചു.

അനധികൃതമായി നിർമ്മിച്ചതാണെന്ന് ചൂണ്ടിക്കാട്ടി ജില്ലാ ഭരണകൂടം മദ്രസയും മുസ്ലീം പള്ളിയും തകർത്തതിനെ തുടർന്നാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. പൊളിക്കാനുള്ള ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഭൂമിയുടെ ഉടമ മാലിക് നേരത്തെ ഉത്തരാഖണ്ഡ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു.

അക്രമത്തെ തുടർന്ന് ആറ് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് 19 വ്യക്തികൾക്കും കുറഞ്ഞത് 5000 (അജ്ഞാതർ) പേര്‍ക്കുമെതിരെ കേസുകൾ രജിസ്റ്റർ ചെയ്യുകയും അഞ്ച് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇവരിൽ ഒരാൾ സമാജ്‌വാദി പാർട്ടി നേതാവിന്റെ സഹോദരനാണെന്നാണ് വിവരം.

വർഗീയ കലാപത്തിന് ഇടയാക്കുന്ന തരത്തിൽ വ്യാജ വാർത്തകൾ പ്രചരിപ്പിച്ചാൽ കർശന നടപടിയുണ്ടാകുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.അക്രമത്തെക്കുറിച്ച് സംസ്ഥാന സർക്കാർ മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്, കമ്മീഷണർ 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കും.

Eng­lish Sum­ma­ry: Hald­wani con­flict: mas­ter­mind arrested

You may also like this video

TOP NEWS

November 5, 2024
November 5, 2024
November 5, 2024
November 4, 2024
November 4, 2024
November 3, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.