26 February 2026, Thursday

Related news

February 25, 2026
February 24, 2026
February 22, 2026
February 21, 2026
February 19, 2026
February 19, 2026
February 18, 2026
February 17, 2026
February 16, 2026
February 15, 2026

പാതിവില തട്ടിപ്പ് കേസ്; മുതിര്‍ന്ന ബിജെപി നേതാവിനെതിരെ കേസ്‌

Janayugom Webdesk
കാക്കനാട്
February 6, 2026 10:19 pm

പാതിവില തട്ടിപ്പ് കേസില്‍ മുതിര്‍ന്ന ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണന്‍ ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ കേസ്. പാതിവിലയ്ക്ക് ഇരുചക്ര വാഹനം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 63,500 രൂപ തട്ടിയെടുത്തെന്ന പറവൂര്‍ കുന്നുകര സ്വദേശിനിയുടെ പരാതിയില്‍ തൃക്കാക്കര പൊലീസാണ് ഇവര്‍ക്കെതിരെ കേസ്സെടുത്തിട്ടുള്ളത്. സന്നദ്ധ സംഘടനകളുടെ സ്വതന്ത്ര ദേശീയ കൂട്ടായ്മയായ നാഷണല്‍ എന്‍ജി കോണ്‍ഹെഡറേഷന്റെ വനിതാ ശാക്തീകരണ പദ്ധതിയാണെന്നാണ് പറഞ്ഞതെന്ന് പരാതിയില്‍ പറയുന്നു. രാധാകൃഷ്ണന്‍ രണ്ടാം പ്രതിയാണ് . ഒന്നാം പ്രതി ചെങ്ങമനാട് സ്വദേശി സുമേഷാണ് പണം വാങ്ങിയത്. രൂപേഷ് മേനോന്‍, കെ ടി ബിനീഷ് എന്നിവരും പ്രതിപ്പട്ടികയിലുണ്ട്. രണ്ടു വര്‍ഷമായിട്ടും സ്‌കൂട്ടറോ പണമോ ലഭിക്കാതെ വന്ന സാഹചര്യത്തിലാണ് പൊലീസിനെ സമീപിച്ചതെന്ന് പരാതിക്കാരി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.