പാതിവില തട്ടിപ്പ് കേസില്‍ സായി ഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍. ആനന്ദകുമാറിനെ ഈ മാസം 26 വരെ റിമാൻഡ് ചെയ്തു. തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. ആനന്ദകുമാര്‍ ഇടക്കാല ജാമ്യത്തിന് ശ്രമിച്ചെങ്കിലും ലഭിച്ചില്ല.
ആനന്ദകുമാര്‍ ഇപ്പോള്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായതിനാൽ നേരിട്ട് കോടതിയില്‍ ഹാജരാക്കിയില്ല. മൂവാറ്റുപുഴ സബ് ജയിലിലേക്കാണ് ആനന്ദകുമാറിനെ അയച്ചിരിക്കുന്നത്.
26‑ന് രാവിലെ 11 മണിക്കകം ആനന്ദകുമാറിനെ കോടതിയില്‍ ഹാജരാക്കണമെന്നാണ് റിമാന്റ് ഉത്തരവില്‍ കോടതി നിര്‍ദേശം. നിലവില്‍ ചികിത്സയില്‍ കഴിയുന്ന ആനന്ദകുമാറിന്റെ തുടര്‍ ചികിത്സയെപ്പറ്റി മൂവാറ്റുപുഴ സബ്ജയില്‍ സൂപ്രണ്ടിന് തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം, ക്രൈം ബ്രാഞ്ച് കസ്റ്റഡിയില്‍ എടുത്തതിന് പിന്നാലെആനന്ദകുമാറിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.