22 January 2026, Thursday

Related news

January 18, 2026
January 7, 2026
January 7, 2026
January 7, 2026
January 5, 2026
December 30, 2025
December 30, 2025
December 26, 2025
December 25, 2025
December 24, 2025

ഹമാസ് ‑ഇസ്രയേല്‍ യുദ്ധം;ഡല്‍ഹിയില്‍ കനത്ത ജാഗ്രത

Janayugom Webdesk
ന്യൂഡല്‍ഹി
October 13, 2023 4:31 pm

ഹമാസ്-ഇസ്രയേല്‍ യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ കനത്ത ജാഗ്രത. പാലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ക്കുള്ള സാധ്യത കണക്കിലെടുത്താണ് ജാഗ്രത നിര്‍ദ്ദേശം. ഇസ്രായേല്‍ എംബസിക്ക് മുന്നിലും, ജൂത ആരാധനാലയങ്ങള്‍ക്കും സുരക്ഷ കൂട്ടി.

ജൂതരുടെ തമസ്ഥലങ്ങള്‍ക്ക് സുരക്ഷ ഒരുക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. നഗരത്തിലെ പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ പ്രതിഷേധങ്ങള്‍ക്കുള്ള സാധ്യത കണക്കിലെടുത്താണ് സുരക്ഷ വര്‍ധിപ്പിച്ചത്. അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകാതിരിക്കുവാന്‍ നടപടികള്‍ സ്വീകരിച്ചെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു.

ഗാസയിലെ ഇസ്രയേല്‍ ആക്രമണത്തില്‍ 13 ബന്ദികള്‍ കൊല്ലപ്പെട്ടെന്ന് ഹമാസ്. കൊല്ലപ്പെട്ടവരില്‍ ഇസ്രയേല്‍ പൗരന്‍മാരും വിദേശ പൗരന്‍മാരും ഉള്‍പ്പെടും. ഹമാസ് ബന്ദികളാക്കിയത് നൂറ്റി അന്‍പതോളം പേരെയാണ്. അതേസമയം ഇസ്രയേലില്‍ കരയുദ്ധം ഉടനെന്ന് സൂചന.

വടക്കന്‍ ഗാസയിലെ 11 ലക്ഷം ജനങ്ങളോട് 24 മണിക്കൂറിനകം തെക്കന്‍ഗാസയിലേക്ക് മാറാന്‍ ഇസ്രയേല്‍ സൈന്യം നിര്‍ദേശിച്ചു. ഒഴിപ്പിക്കല്‍ അപ്രായോഗികമെന്ന് യു.എന്‍. പ്രതികരിച്ചു. അതേസമയം ഇസ്രയേല്‍ കരയുദ്ധം തുടങ്ങിയാല്‍ മുന്‍പില്ലാത്ത വിധം പ്രതിരോധിക്കുമെന്ന് ഹമാസ് പ്രതികരിച്ചു.

Eng­lish Summary:
Hamas-Israel war; high alert in Delhi

You may also like this video:

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.