
അന്താരാഷ്ട സ്റ്റബിലൈസേഷന്‍ ഫോഴ്സിനെ നിയോഗിക്കാനും ട്രംപിന്റെ ഗാസാ പദ്ധതി നടപ്പാക്കാനും ഉള്‍പ്പെടെ ഉപാധികളോടെ സമവായം നിര്‍ദ്ദേശിച്ചുള്ള യുഎന്‍ സുരക്ഷാ കൗണ്‍സില്‍ പ്രമേയം തള്ളി ഹമാസ് .എതിരില്ലാതെ 13 വോട്ടിനാണ് യു എൻ പ്രമേയം പാസായത്.റഷ്യയും ചൈനയും വിട്ടു നിന്നു.വിദേശ നിയന്ത്രണ ഉപാധി എന്നാണ് ഹമാസ് പദ്ധതിയെ വിശദീകരിച്ചത്. അന്താരാഷ്ട്ര സേനയുടെ അധികാരം എന്ന പേരിൽ പക്ഷപാതപരമായ നടപടിയാണ് തുടരുന്നതെന്നും ആരോപിച്ചു.
നേരിട്ട് യുഎൻ മേൽനോട്ടത്തിലുള്ള അതിർത്തി നിരീക്ഷണ സേനയെ മാത്രമേ തങ്ങൾക്ക് അംഗീകരിക്കാനാവൂ എന്നും വ്യക്തമാക്കി.അതേസമയം ഇസ്രേയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രമേയത്തെ സ്വാഗതം ചെയ്തു. പദ്ധതി ഗാസയുടെ പൂർണ്ണ നിരായുധവൽക്കരണവും അക്രമവിരുദ്ധ നടപടികളും ഉറപ്പാക്കുംഎന്ന് അവകാശപ്പെട്ടു.യുഎൻ അംഗീകരിച്ച ഉപാധി പ്രകാരം ബോർഡ് ഓഫ് പീസ് എന്ന താൽക്കാലിക ഭരണ സമിതി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മേൽനോട്ടത്തിലായിരിക്കും. 2027 അവസാനംവരെ ആണ് ഈ സംവിധാനങ്ങളുടെ തുടർച്ച വിഭാവനം ചെയ്തിട്ടുള്ളത്.മാത്രമല്ല സുരക്ഷാ സമാധാന സേന ഈജിപ്തുമായും ഇസ്രയേലുമായും അടുത്ത് സഹകരിക്കും.
അന്താരാഷ്ട്ര സേന നിയന്ത്രണം ഉറപ്പിക്കുന്നതിനനുസരിച്ച് ഇസ്രേയേല്‍ സേന നിർദ്ദിഷ്ട മാനദണ്ഡങ്ങളും സമയംപരിധികളും അനുസരിച്ച് പിൻവാങ്ങും എന്നും നിർദ്ദേശിക്കുന്നു.ഹമാസ് എതിർത്ത് പ്രകടിപ്പിച്ചപ്പോൾ പലസ്തീൻ അതോറിറ്റി (PA) ഈ പ്രമേയത്തെ സ്വാഗതം ചെയ്തു. ഉടൻ നടപ്പാക്കാൻ തയാറാണെന്ന് അറിയിച്ചു. അപ്പോഴും പലസ്തീൻ അതോറിറ്റിയുടെ രാജ്യത്തെ ജനങ്ങൾക്കിടയിലുള്ള അംഗീകാരം മികച്ചതല്ല എന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.