20 November 2024, Wednesday
KSFE Galaxy Chits Banner 2

കല്യാണഘോഷയാത്ര കണ്ടു നിന്നവര്‍ക്ക് കൈനിറയെ പണം

Janayugom Webdesk
ന്യൂഡല്‍ഹി
November 20, 2024 12:57 pm

വിവാഹവുമായി ബന്ധപ്പെട്ട ആഘോഷങ്ങള്‍ വ്യത്യസ്തമാക്കുന്നത് ഇപ്പോള്‍ പതിവ് രീതിയാണ്. അതിനായി ഏതറ്റം വരെ പൊകാനും തയ്യാറാകുന്ന സ്ഥിതി വിശേഷമാണ്. അത്തരമൊരു വീഡിയോ ആണ് ഇപ്പോള്‍ സമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.വിവാഹഘോഷയാത്രയക്കിടെ നോട്ടുകള്‍ വാരിയെറിഞ്ഞായിരുന്നു ഇവരുടെ ആഘോഷം.

ആഘോഷത്തിനെത്തിയവര്‍ക്കും കണ്ടുനിന്നവര്‍ക്കും കൈനിറയെ പണവുമായി വീട്ടിലേക്ക് മടങ്ങാനായി. ഇരുപത് ലക്ഷം രൂപയാണ് ഇതിനായി വരന്റെ വീട്ടുകാര്‍ ചെലവാക്കിയതെന്നാണ് റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശിലെ സിദ്ധാര്‍ഥ് നഗറിലായിരുന്നു ഇത്തരമൊരു വിവാഹാഘോഷം നടന്നത്. 

വിവാഹഘോഷയാത്രയ്ക്കിടെ സമീപത്തെ വീടുകളിലെ ടെറസുകളില്‍ കയറി നിന്നും ജെസിബിക്ക് മുകളില്‍ കയറി നിന്നുമാണ് വരന്റെ ബന്ധുക്കള്‍ കടലാസ് കണക്കെ നോട്ടുകള്‍ വലിച്ചെറിഞ്ഞത്. നൂറിന്റെയും ഇരുന്നൂറിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ വായുവില്‍ പറന്നുനടക്കുന്നത് വീഡിയോയില്‍ കാണാം. ഇത് എടുക്കാനായി ഗ്രാമീണര്‍ തിരക്ക് കൂട്ടുന്നതും വീഡിയോയില്‍ കാണാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.