18 November 2024, Monday
KSFE Galaxy Chits Banner 2

Related news

July 10, 2024
April 20, 2024
April 19, 2024
December 14, 2023
September 8, 2023
July 7, 2023
June 29, 2023
March 11, 2023
March 10, 2023
March 7, 2023

ത്രിപുര നിയമസഭയില്‍ കയ്യാങ്കളി

അഞ്ച് പ്രതിപക്ഷ എംഎല്‍എമാര്‍ക്ക് സസ്പെന്‍ഷന്‍
Janayugom Webdesk
അഗര്‍ത്തല
July 7, 2023 9:20 pm

ത്രിപുര നിയമസഭയിൽ ഭരണ‑പ്രതിപക്ഷ സംഘർഷം. കഴിഞ്ഞ നിയമസഭ സമ്മേളനത്തിൽ അശ്ലീല വീഡിയോ കണ്ട ബിജെപി എംഎൽഎ ജദാബ് ലാൽ നാഥിനെതിരെ നടപടിയാവശ്യപ്പെട്ട പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചു. പ്രതിപക്ഷത്തിനെതിരെ ഭരണപക്ഷവും രംഗത്തെത്തിയതോടെ പ്രശ്നം കയ്യാങ്കളിയിൽ കലാശിക്കുകയായിരുന്നു. സംഭവത്തിൽ അഞ്ച് പ്രതിപക്ഷ എംഎൽഎമാരെ സസ്പെൻഡ് ചെയ്തു. കഴിഞ്ഞ നിയമസഭാ സമ്മേളനം നടന്ന സമയത്താണ് സഭയ്ക്കുള്ളിലിരുന്ന് ബിജെപി എംഎൽഎ അശ്ലീല വീഡിയോ കണ്ടത്. ജദാബ് ലാലിനെതിരെ ഇതുവരെയും നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലാണ് ബജറ്റ് സമ്മേളനത്തിൽ പ്രതിപക്ഷം വിഷയമുയർത്തിയത്. തിപ്ര മോത, കോൺഗ്രസ്, സിപിഐ(എം) ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ സമ്മേളനം പ്രക്ഷുബ്ധമായി. ധനമന്ത്രി പ്രണജിത് സിങ് റോയിയുടെ ബജറ്റ് പ്രസംഗം പ്രതിപക്ഷ നേതാക്കൾ തടസപ്പെടുത്തി, ജദാബ് ലാലിനെതിരെ അടിയന്തര നടപടിയും ആവശ്യപ്പെട്ടു. പ്രതിപക്ഷത്തിനെതിരെ ഭരണപക്ഷവും രംഗത്തെത്തിയതോടെ പ്രശ്നം കലുഷിതമായി. ബിജെപി-തിപ്ര മോത എംഎൽഎമാർ പരസ്പരം ഏറ്റുമുട്ടി. സ്പീക്കർ ബിശ്വബന്ധു സെന്‍, ബജറ്റ് പ്രസംഗം തടസപ്പെടുത്തിയതിന് അഞ്ച് പ്രതിപക്ഷ എംഎൽഎമാരെ സസ്പെന്റ് ചെയ്തു. മുഖ്യമന്ത്രി മണിക് സാഹയുടെ നിർദേശത്തെ തുടർന്ന് കോൺഗ്രസിലെ സുദീപ് റോയ് ബർമൻ, തിപ്ര മോത പാര്‍ട്ടിയിലെ ബിർഷകേതു ദേബ്ബർമ, രഞ്ജിത് ദേബ്ബർമ, നന്ദിത റേങ്, സിപിഐ(എം)ലെ നയൻ സർക്കാർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.

eng­lish summary;Handshake in Tripu­ra Leg­isla­tive Assembly

you may also like this video;

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.