17 November 2024, Sunday
KSFE Galaxy Chits Banner 2

ഹാങ്ങിങ് പൂക്കളം: കൊച്ചി ലുലുവിന് ലോക റെക്കോഡ്

Janayugom Webdesk
കൊച്ചി
August 28, 2023 9:14 pm

വ്യത്യസ്തമായ ഓണ പരിപാടികളുമായി ഉപഭോക്താക്കൾക്ക് ഉത്സവാന്തരീക്ഷം ഒരുക്കി കൊച്ചി ലുലുമാൾ, സന്ദർശകർക്കായി തയ്യാറാക്കിയ ഹാങ്ങിങ് പൂക്കളം ലോക റെക്കോഡിൽ ഇടംപിടിച്ചു. വർണ വിസ്മയം ഒരുക്കി മാളിലെ സെൻട്രൽ ഏട്രിയത്തിലാണ് ഹാങ്ങിങ് പൂക്കളം ഒരുക്കിയത്. 30 അടി വ്യാസവും 450 കിലോ ഭാരവുമാണ് ഹാങ്ങിങ് പൂക്കളത്തിനുള്ളത്. കൃത്രിമ പൂക്കളാണ് പൂക്കളത്തിൽ ഉപയോഗിച്ചത്. 35 ലേറെ പേർ ചേർന്ന് 8 ദിവസം കൊണ്ടാണ് പൂക്കളം ഒരുക്കിയത്. ജിഐ പൈപ്പുകളിൽ പോളിഫോമ്മും വിനയ്ൽ പ്രിന്റും ഉപയോഗിച്ചാണ് ഇതിന്റെ ഘടന നിർമ്മിച്ചത്.

4 വലിയ വടങ്ങളിൽ കോർത്ത് ഉയർത്തി, 25 മീറ്റർ വീതമുള്ള മൂന്ന് ഇരുമ്പ് ചങ്ങലയിലാണ് പൂക്കളം തൂക്കിയത്. താഴെ കഥകളി രൂപവും മുകളിൽ ഓണത്തപ്പനുമാണ് പൂക്കളത്തിനെ ആകർഷകമാക്കിയത്. ഇതോടെ ഒരൊറ്റ വേദിയിൽ ഒരുക്കിയ ഏറ്റവും വലിയ ഹാങ്ങിങ് പൂക്കളം എന്ന ലോക റെക്കോഡ്സ് യൂണിയൻ സർട്ടിഫിക്കറ്റാണ് ഹാങ്ങിങ് പൂക്കളത്തെ തേടിയെത്തിയത്. കേരളീയ തനിമയുടെ ശോഭ വിളിച്ചോതി കഥകളിയുടെ മുഖമുദ്ര ചാർത്തിയ നിറപ്പകിട്ടോടെയായിരുന്നു ഹാങ്ങിങ് പൂക്കളം. ലുലു മാളിൽ നടന്ന ചടങ്ങിൽ വേൾഡ് റെക്കോഡ്സ് യൂണിയൻ പ്രതിനിധി ക്രിസ്റ്റഫർ ടെയ്‌ലർ ക്രാഫ്റ്റ്, സർട്ടിഫിക്കറ്റും മെഡലും ലുലുവിന് സമ്മാനിച്ചു. കൊച്ചി ലുലു ഇവന്റസാണ് ഹാങ്ങിങ് പൂക്കളം തയ്യാറാക്കിയത്.

ലുലു ഇവന്റ്സ് ആർട്ട് ഡയറക്ടർ മഹേഷ് എം നായരാണ് നിർമ്മാണത്തിന് നേതൃത്വം നൽകിയത്. ലുലു ഗ്രൂപ്പ് ഇന്ത്യ സിഒഒ രജിത്ത് രാധാകൃഷ്ണൻ സർട്ടിഫിക്കറ്റും മെഡലും ഏറ്റുവാങ്ങി. ലുലുമാൾ ഇന്ത്യ ഡയറക്ടർ ഷിബു ഫിലിപ്പ്, കൊമേർഷ്യൽ മാനേജർ സാദിഖ് കാസിം, കൊച്ചി ലുലുമാൾ ജനറൽ മാനേജർ ഹരി സുഹാസ്, മാർക്കറ്റിങ് മാനേജർ ഐശ്വര്യ ബാബു, ഇവന്റസ് മാനേജർ ദിലു വേണുഗോപാൽ, സീനിയർ ഓപ്പറേഷൻസ് മാനേജർ സുകുമാരൻ, മാർക്കറ്റിംഗ് മാനേജർ ആതിര നമ്പ്യാതിരി തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

Eng­lish sum­ma­ry; Hang­ing flow­ers: World record for Kochi Lulu

you may also liike this video;

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.