റീലെടുക്കാനായി ഉയരമുള്ള കെട്ടിടത്തിൽ തൂങ്ങിക്കിടന്ന് അഭ്യാസപ്രകടനം നടത്തിയ 23കാരിയും സുഹൃത്തും അറസ്റ്റിൽ. പുനെ സ്വദേശികളായ മിഹിർ ഗാന്ധി (27), മിനാക്ഷി സലുൻഖെ (23) എന്നിവരെയാണ് ഭാരതി വിദ്യാപീഠ് പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ ഇവരുടെ വിഡിയോ ഫോണിൽ പകർത്തിയ മൂന്നാമൻ ഒളിവിലാണെന്നാണ് പൊലീസ് അറിയിച്ചു.
പൊട്ടിപ്പൊളിഞ്ഞ ക്ഷേത്രക്കെട്ടിടത്തിനു മുകളിൽ വച്ചായിരുന്നു കഴിഞ്ഞ ദിവസം ഇവർ റീൽസെടുത്തതും അത് സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തത്. വീഡിയോ വലിയ രീതിയിൽ ചർച്ചയായതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചതും പ്രതികളെ കസ്റ്റഡിയിലെടുത്തതും. പത്തുനിലക്കെട്ടിടത്തിനു മുകളിൽ വച്ചായിരുന്നു അപകടകരമായി തൂങ്ങിക്കിടക്കുന്ന റീല്‍സെടുത്തത്.
അതേസമയം, മനുഷ്യജീവന് അപകടമുണ്ടാക്കുന്ന തരത്തിൽ അലക്ഷ്യമായി പെരുമാറിയതിന് ഐപിസി 336 പ്രകാരം ഇവർക്കെതിരെ കേസ് റജിസ്റ്റർ ചെയ്തതായി ഭാരതി വിദ്യാപീഠ് സീനിയർ ഇൻസ്പെക്ടർ ദശരഥ് പാട്ടീൽ അറിയിച്ചു.
Punekars doing life threatening stunt just to create reel. God knows what is going wrong with the teen crowd of Pune.
India is definitely not for beginners
pic.twitter.com/5VEJg9XR1D— Radhika Bajaj (@radhika_bajaj) June 20, 2024
English Summary:Hanging from a tall building to reel in; A 23-year-old woman and her friend were arrested
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.