സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ജാഗ്രതാ നിർദേശം. ഹനുമാൻ ജയന്തി ആഘോഷത്തോട് അനുബന്ധിച്ചാണ് ജാഗ്രതാ നിർദേശം.ആഘോഷങ്ങൾ സമാധാനപരമാണെന്ന് ഉറപ്പ് വരുത്തണമെന്നും മത സ്പർദ്ധ ഉണ്ടാകാനുള്ള നീക്കങ്ങൾക്കെതിരെ ജാഗ്രത പുലർത്തണമെന്നും കേന്ദ്രം നൽകിയ നിർദേശത്തിൽ പറയുന്നു.
രാമനവമി ആഘോഷത്തോടനുബന്ധിച്ചുള്ള സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് ജാഗ്രത നിർദ്ദേശം. കഴിഞ്ഞ ആഴ്ച രാമനവമിയോട് അനുബന്ധിച്ച് പശ്ചിമ ബംഗാളിലും ബിഹാറിലും മഹാരാഷ്ട്രയിലും നടന്ന അക്രമപരമ്പരകളുടെ പശ്ചാത്തലത്തിലാണ് കേന്ദ്രം പുതിയ ജാഗ്രതാ നിർദേശം പുറത്തിറക്കിയിരിക്കുന്നത്.
രാമനവമി ആഘോഷത്തിനിടെ പശ്ചിമ ബംഗാളിലെ ഹൗറയിലും ഹൂഗ്ലിയിലും വലിയ സംഘർഷമാണ് ഉണ്ടായത്.
രാമനവമി ആഘോഷത്തെ തുടർന്ന് പൊട്ടിപുറപ്പെട്ട സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെടുകയും 60 ഓളം പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. അക്രമ സംഭവങ്ങൾ ആസൂത്രിതമായിരുന്നെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി നിതീഷ് കുമാർ പറഞ്ഞു.രാജ്യത്ത് ശ്രീരമനവമിയുടെ പേരില്‍ ബിജെപി രാജ്യത്തുടനീളം കലാപങ്ങള്‍ സൃഷ്ടിക്കുകയാണെന്നു പ്രതിപക്ഷം ആരോപിച്ചിരുന്നു
English Summary:
Hanuman Jayanti celebration; The central government has issued cautionary instructions to the institutions
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.