22 January 2026, Thursday

Related news

January 21, 2026
January 20, 2026
January 20, 2026
January 16, 2026
January 13, 2026
January 10, 2026
January 9, 2026
January 8, 2026
January 8, 2026
January 8, 2026

വിവാഹാഭ്യര്‍ത്ഥനയുമായി പിന്നാലെ നടന്ന് ശല്യം ചെയ്തു; 22 കാരിയെ നടുറോഡില്‍ വെടിവച്ചുകൊന്ന് യുവാവ്

Janayugom Webdesk
ഭോപ്പാല്‍
April 27, 2023 1:09 pm

മധ്യപ്രദേശില്‍ 22കാരിയെ യുവാവ് വെടിവച്ചു കൊന്നു. ധാറില്‍ ബുധനാഴ്ചയാണ് സംഭവം നടന്നത്. ബ്രഹ്‌മകുണ്ട് സ്വദേശിനിയായ പൂജയെയാണ് ദീപക് റത്തോര്‍ എന്നയാള്‍ വെടിവച്ച് കൊലപ്പെടുത്തിയത്. ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പ്രതി വിവാഹാഭ്യര്‍ത്ഥനയുമായി രണ്ട് വര്‍ഷമായി യുവതിയെ ശല്യം ചെയ്തുവരികയായിരുന്നു. യുവതി പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്നും യുവാവ് ശല്യം ചെയ്തിരുന്നു.

റസ്‌റ്റോറന്റ് ജീവനക്കാരിയായിരുന്ന പൂജ അമ്മയ്ക്കും സഹോദരിക്കുമൊപ്പമാണ് താമസിച്ചിരുന്നത്. സംഭവ ദിവസം പതിവുപോലെ ജോലിക്കിറങ്ങിയ പൂജയുടെ അടുത്ത് ദീപക് വീണ്ടും വിവാഹാഭ്യര്‍ത്ഥനയുമായി സമീപിക്കുകയും പൂജ നിരസിച്ചതോടെ വെടിയുതിര്‍ത്തുകയുമായിരുന്നു.

നിരവധിയാളുകള്‍ പ്രദേശത്ത് സാക്ഷികളായിരുന്നു. പൂജ സംഭവ സ്ഥലത്തു തന്നെ മരിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. കൊലപ ദീപക് ഒളിവില്‍ പോയിരുന്നു. പിടികൂടാനെത്തിയ പൊലീസുകാര്‍ക്ക് നേരെ ഇയാള്‍ വെടിയുതിര്‍ത്തു. ആക്രമണത്തില്‍ ഒരു പൊലീസുകാരന് പരുക്കേറ്റു. പൊലീസ് തിരിച്ചു നടത്തിയ വെടിവയ്പില്‍ പ്രതിയുടെ കാലിന് പരുക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Eng­lish Summary;harassed by fol­low­ing up with a mar­riage pro­pos­al; A young man shot dead a 22-year-old woman in the mid­dle of the road

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.