തിരുവനന്തപുരം വിമാനത്താവളത്തിലെ ജീവനക്കാരിയെ പീഡിപ്പിച്ചെന്ന കേസില്‍ ചീഫ് എയര്‍ പോര്‍ട്ട് ഓഫീസര്‍ ഗിരി മധുസൂദന റാവുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. സഹപ്രവർത്തക നൽകിയ പരാതിയിലെടുത്ത കേസിൽ ഹൈക്കോടതി ജാമ്യം അനുവദിച്ചശേഷം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ നിർദ്ദേശം നൽകിയിരുന്നു.
ഹര്‍ജിക്കാരനെ അറസ്റ്റു ചെയ്താല്‍ ഒരുലക്ഷം രൂപയുടെ ബോണ്ടും തുല്യതുകയ്ക്കുള്ള രണ്ട് ആള്‍ജാമ്യവും വ്യവസ്ഥ ചെയ്ത് വിട്ടയ്ക്കണമെന്ന് ജസ്റ്റിസ് പി ഗോപിനാഥ് കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഇന്നു രാവിലെയാണ് മധുസൂദനറാവു അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരായത്. മധുസൂദന റാവുവിന്റെ മൊബൈൽ ഫോൺ അടക്കം അന്വേഷണവുമായി ബന്ധപ്പെട്ട ഇലക്ട്രോണിക് ഉപകരണങ്ങൾ പോലീസിന് കൈമാറണമെന്നും നിർദ്ദേശമുണ്ട്. ജനുവരി 31 വരെ എല്ലാ ദിവസവും ഇതേസമയം ചോദ്യം ചെയ്യലിന് എത്തണം. പാസ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണമെന്നും ഉത്തരവിലുണ്ട്.
ജനുവരി നാലിനു ഗിരി മധുസൂദന റാവു ഫ്ളാറ്റിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് ജീവനക്കാരിയുടെ ആരോപണം. പരാതിയെത്തുടര്‍ന്ന് ഗിരി മധുസൂദന റാവുവിനെ അദാനി ഗ്രൂപ്പ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തിരുന്നു.
english summary; Harassment at the airport: Arrest of Chief Airport Officer It’s over
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.