28 December 2024, Saturday
KSFE Galaxy Chits Banner 2

Related news

December 25, 2024
December 24, 2024
December 24, 2024
December 23, 2024
December 23, 2024
December 23, 2024
December 21, 2024
December 19, 2024
December 18, 2024
December 12, 2024

ജ്യൂസിൽ ലഹരി മരുന്നു കലർത്തി പീഡനം: തെളിവില്ലെന്ന് പൊലീസ്

Janayugom Webdesk
കോഴിക്കോട്
January 14, 2023 6:44 pm

ജ്യൂസിൽ ലഹരി മരുന്നു കലർത്തി പീഡിപ്പിച്ചെന്ന പരാതിയിൽ ചോദ്യം ചെയ്യലിന് ശേഷം പ്രതികളെ വിട്ടയച്ചു. 22കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ചയാണ് പന്തീരാങ്കാവ് പൊലീസ് മൂന്ന് പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. എന്നാൽ ഇവർക്കെതിരേ യുവതി നൽകിയ പരാതിയെ സാധൂകരിക്കുന്ന തരത്തിലുള്ള തെളിവുകൾ പ്രാഥിമികാന്വേഷണത്തിൽ കണ്ടെത്താൻ സാധിച്ചില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ജ്യൂസിൽ ലഹരി മരുന്ന് കലർത്തി തന്നെ പീഡിപ്പിച്ചുവെന്ന് കാണിച്ച് കഴിഞ്ഞ ദിവസമാണ് യുവതി പന്തീരാങ്കാവ് പൊലീസിൽ പരാതി നൽകിയത്. കഴിഞ്ഞ സെപ്റ്റംബറിൽ നടന്ന സംഭവത്തിലാണ് പരാതിയുമായി യുവതി പൊലീസിനെ സമീപിച്ചത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ച പൊലീസിന് പക്ഷെ പീഡനത്തിലേക്ക് വിരൽ ചൂണ്ടുന്ന തെളിവുകൾ ഒന്നും ലഭിച്ചില്ല.

സമൂഹ മാധ്യമങ്ങളിലൂടെയാണ് യുവതി പരാതിയിൽ പറയുന്ന യുവാക്കളെ പരിചയപ്പെടുന്നത്. തുടർന്ന് അടുപ്പം സ്ഥാപിച്ച യുവാവ് പരാതിക്കാരിയെ ഫ്ലാറ്റിൽ എത്തിച്ചു ജ്യൂസിൽ മയക്കുമരുന്നു കലർത്തി നല്‍കി പീഡിപ്പിച്ചുവെന്നാണ് പരാതി. സംഭവത്തിൽ ഉടൻ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് വെള്ളിയാഴ്ച തന്നെ യുവാക്കളെ സ്റ്റേഷനിൽ എത്തിച്ചു ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിൽ യുവതിയടക്കം ലഹരി ഉപയോഗിക്കാറുണ്ടെന്നും കണ്ടെത്തി. പരാതിയിൽ പ്രതി സ്ഥാനത്തുള്ള യുവാക്കളെ ഇതിനു മുമ്പും പൊലീസ് ലഹരി കേസിൽ പിടികൂടിയിട്ടുണ്ട്. സുഹൃത്തുക്കളായ ഇവർ തമ്മിലുണ്ടായ വഴക്കിനെ തുടർന്ന് യുവതി പരാതി നൽകിയതാവാമെന്ന നിഗമനത്തിലാണ് പൊലീസ്.

Eng­lish Sum­ma­ry: Harass­ment by mix­ing intox­i­cat­ing drugs in juice: Police found no evidence

You may also like this video

TOP NEWS

December 28, 2024
December 28, 2024
December 28, 2024
December 28, 2024
December 28, 2024
December 28, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.