
പരീക്ഷയിലെ കോപ്പിയടി പിടിച്ചതിന് അഡീഷണൽ ചീഫ് എക്സാമിനർക്കെതിരെ വിദ്യാർത്ഥിനികൾ നൽകിയ പീഡനക്കേസിൽ പ്രതിയെ കോടതി വെറുതെ വിട്ടു. തൊടുപുഴ അഡീഷണൽ സെഷൻസ് ജഡ്‌ജി ലൈജു മോൾ ഷെരീഫാണ് പ്രൊഫസര്‍ ആനന്ദ് വിശ്വനാഥനെ കുറ്റവിമുക്തനാക്കിയത്.
2014ൽ മൂന്നാർ ഗവൺമെന്റ് കോളജിൽ എം എ ഇക്കണോമിക്സ് രണ്ടാം സെമസ്റ്റർ പരീക്ഷയ്ക്കിടെ കോപ്പിയടിച്ച അഞ്ച് വിദ്യാർത്ഥിനികളെ അഡീഷണൽ ചീഫ് എക്സാമിനർ കൂടിയായ പ്രൊഫ. ആനന്ദ് പിടികൂടിയിരുന്നു. തുടർന്ന് സംഭവം സർവകലാശാലയെ അറിയിക്കാൻ ഇൻവിജിലേറ്റർക്ക് നിർദേശം നൽകി. എന്നാൽ, ഈ നിർദേശം അനുസരിക്കാതെ വന്നതോടെ വിദ്യാർത്ഥിനികൾ വിദ്യാഭ്യാസ മന്ത്രിക്കും വനിതാ കമ്മീഷനും പരാതി നൽകി. നാല് വിദ്യാർത്ഥിനികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മൂന്നാർ പൊലീസ് നാല് കേസുകൾ രജിസ്റ്റർ ചെയ്യുകയായിരുന്നു. ഇതിൽ രണ്ട് കേസുകളിൽ അധ്യാപകനെ നേരത്തേ വിട്ടയച്ചിരുന്നു. പരാതിക്കാരെയും പൊലീസിനെയും കോടതി രൂക്ഷമായി വിമർശിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.