
ഹേമക്കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ നടൻ ജയസൂര്യയ്ക്കും ബാലചന്ദ്ര മേനോനുമെതിരെ നടി നൽകിയ പീഡന പരാതിയിൽ തെളിവില്ലെന്ന് പൊലീസ്. സാക്ഷി മൊഴികളും പരാതിക്കാരിക്ക് എതിരാണെന്ന് പൊലീസ് പറഞ്ഞു.
”ദേ ഇങ്ങോട്ട് നോക്കിയേ” എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ തന്നെ പീഡിപ്പിച്ചുവെന്നാരോപിച്ചാണ് നടി, ജയസൂര്യക്കും ബാലചന്ദ്രമേനോനുമെതിരെ പരാതി നൽകിയത്. കൂടാതെ മുകേഷും മണിയൻപിള്ള രാജുവും അടക്കം 7 പേർക്കെതിരെയും പരാതി നൽകിയിരുന്നു. സെക്രട്ടേറിയറ്റിൽ വച്ച് പ്രസ്തുത സിനിമയുടെ ചിത്രീകരണം നടക്കുന്ന സമയം ശുചിമുറിയിലേക്ക് പോകുകയായിരുന്ന തന്നോട് അപമര്യാദയായി പെരുമാറി എന്നായിരുന്നു ജയസൂര്യക്കെതിരെ നൽകിയ പരാതി. എന്നാൽ ആ ദിവസം സെക്രട്ടേറിയറ്റിൽ ഷൂട്ടിംഗ് നടന്നെങ്കിലും ഓഫീസിലോ മറ്റ് മുറികളിലോ കയറാൻ അനുവാദം നൽകിയിരുന്നില്ലെന്നാണ് സർക്കാർ രേഖകളിലുള്ളത്.
പീഡനം നടന്നുവെന്ന് പറയുന്ന ശുചിമുറി പൊളിച്ച് റവന്യു മന്ത്രിയുടെ ഓഫീസാക്കിയതിനാൽ പരാതിക്കാരിക്ക് കൃത്യമായ സ്ഥലം തിരിച്ചറിയാൻ കഴിഞ്ഞിട്ടുമില്ല. പരാതിക്കാരിയുടെ മൊഴിയും ജയസൂര്യയും പരാതിക്കാരിയും തമ്മിൽ ഒരുമിച്ച് അഭിനയിച്ചു എന്നതും മാത്രമാണ് നിലവിലെ അനുകൂല തെളിവുകൾ.
ഈ സിനിമയുടെ തന്നെ ചിത്രീകരണ സമയത്ത് വഞ്ചിയൂരിലുള്ള ഒരു ഹോട്ടൽ മുറിയിൽ വിളിച്ചുവരുത്തി അപമാനിച്ചുവെന്നതാണ് ബാലചന്ദ്രമേനോന് എതിരായ പരാതി. ഈ സമയം ബാലചന്ദ്രമേനോൻ ആ ഹോട്ടലിൽ താമസിച്ചതായി പൊലീസ് കണ്ടെത്തി. എന്നാൽ പരാതിക്കാരി അവിടെ വന്നതിൻറെ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. തന്നെ ഉപദ്രവിക്കുന്നത് കണ്ചുവെന്ന് പരാതിക്കാരി പറയുന്ന ജൂനിയർ ആർട്ടിസ്റ്റ് താനൊന്നും കണ്ടിട്ടില്ലെന്ന് മൊഴി മാറ്റിയതും കേസിന് വൻ തിരിച്ചടി ആയിരിക്കുകയാണ്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.