18 January 2026, Sunday

Related news

January 18, 2026
January 17, 2026
January 16, 2026
January 15, 2026
January 14, 2026
January 11, 2026
January 10, 2026
January 9, 2026
January 8, 2026
January 8, 2026

യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനെതിരെ പീഡന പരാതി

Janayugom Webdesk
ദിസ്പൂര്‍
April 19, 2023 10:30 pm

യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി വി ശ്രീനിവാസിനെതിരെ പീഡന പരാതി. അസം യൂത്ത് കോണ്‍ഗ്രസ് നേതാവ് അങ്കിത ദത്തയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. കഴിഞ്ഞ ആറ് മാസമായി മാനസികമായി പീഡിപ്പിച്ചെന്നാണ് പരാതി. നേതൃത്വത്തോട് പരാതിപെട്ടിട്ടും നടപടിയൊന്നുമില്ലെന്നും അങ്കിത ദത്ത് പറഞ്ഞു. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ദേശീയ വനിത കമ്മിഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്.
കഴിഞ്ഞ ആറുമാസമായി ബി വി ശ്രീനിവാസ് മാനസികമായി ഉപദ്രവിക്കുകയും വിവേചനം കാണിക്കുകയും ചെയ്യുന്നുവെന്നാണ് പരാതി.

യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന് പുറമെ, സെക്രട്ടറി ഇന്‍ ചാര്‍ജ് വര്‍ധന്‍ യാദവിനെതിരെയും ആരോപണമുണ്ട്. റായ്പൂര്‍ പ്ലീനറിയില്‍ ശ്രീനിവാസ് ‘നിങ്ങള്‍ ഏത് മദ്യമാണ് കുടിക്കുക’ എന്ന് ചോദിച്ച് മോശമായി പെരുമാറി. അസം മുഖ്യമന്ത്രിക്കൊപ്പമുള്ള ഫോട്ടോ പ്രചരിപ്പിച്ച് ബിജെപിയില്‍ പോകുമെന്ന് പറഞ്ഞ് അധിക്ഷേപിക്കുകയാണെന്നും അങ്കിത ദത്ത ആരോപിച്ചു. അതേസമയം ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ലീഗല്‍ സെല്‍ നിയമനടപടി സ്വീകരിച്ചതായും യൂത്ത് കോണ്‍ഗ്രസ് നേത്യത്വം അറിയിച്ചു.

Eng­lish Sum­ma­ry: Harass­ment com­plaint against Youth Con­gress president
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.