15 February 2026, Sunday

Related news

February 14, 2026
February 14, 2026
February 14, 2026
February 13, 2026
February 12, 2026
February 10, 2026
February 9, 2026
February 7, 2026
February 7, 2026
February 6, 2026

വിവാഹവാഗ്ദാനം നൽകി 10 വർഷമായി പീഡനം; ധുരന്ധർ നടൻ നദീം ഖാൻ അറസ്റ്റിൽ

Janayugom Webdesk
മുംബൈ
January 26, 2026 9:02 am

ബോളിവുഡ് ചിത്രം ധുരന്ധറിൽ അഭിനയിച്ച നടൻ നദീം ഖാൻ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ അറസ്റ്റില്‍. വീട്ട് ജോലിക്കാരിയായ സ്ത്രീയാണ് വിവാഹ വാ​ഗ്ദാനം നൽകി നദീം ഖാൻ തന്നെ 10 വർഷത്തോളം പീഡിപ്പിച്ചതായി പരാതി നൽകിയത്. ധുരന്ധർ ചിത്രത്തിൽ കള്ളനായ റഹ്മാന്റെ പാചകക്കാരനായ അഖ്ലാഖ് എന്ന കഥാപാത്രത്തെയാണ് ഖാൻ അവതരിപ്പിച്ചത്.

വ്യാഴാഴ്ചയാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് മാൽവാനി പൊലീസ് പറഞ്ഞു. ഇയാൾ പോലീസ് കസ്റ്റഡിയിലാണ്. പരാതിക്കാരി 41 വയസുള്ള വീട്ടു ജോലിക്കാരിയാണ്. വിവിധ അഭിനേതാക്കളുടെ വീടുകളിൽ ജോലി ചെയ്തിരുന്ന ഇവർ വർഷങ്ങൾക്ക് മുമ്പ് നദീം ഖാനുമായി പരിചയത്തിലായത്. 2015‑ലാണ് ഖാനുമായി ബന്ധം ആരംഭിച്ചതെന്ന് യുവതി പറഞ്ഞു. കാലക്രമേണ ഇരുവരും അടുത്ത ബന്ധത്തിലായി.

വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകിയ പ്രതി അതിന്റെ അടിസ്ഥാനത്തിൽ തന്റെ വീട്ടിൽ വെച്ച് പലവട്ടം ശാരീരികബന്ധത്തിൽ ഏർപ്പെട്ടതെന്നും പരാതിയിൽ പറയുന്നു. എന്നാൽ പിന്നീട് പിന്നീട് വിവാഹം കഴിക്കാൻ ഖാൻ വിസമ്മതിച്ചതോടെയാണ് വെർസോവ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതെന്നും യുവതി പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.