16 April 2025, Wednesday
KSFE Galaxy Chits Banner 2

Related news

March 24, 2025
December 26, 2024
October 11, 2024
October 10, 2024
May 25, 2023
April 24, 2023
March 24, 2023
March 17, 2023
February 9, 2023
January 10, 2023

വിവാഹ വാഗ്ദാനം നല്‍കി 52കാരിക്ക് പീഡനം; മധ്യവയസ്കന്‍ അറസ്റ്റില്‍

Janayugom Webdesk
രാജാക്കാട്
May 25, 2023 8:38 am

വിവാഹ വാഗ്ദാനം നൽകി 52കാരിയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കന്‍ അറസ്റ്റില്‍. ഇടുക്കി രാജാക്കാട് എൻ.ആർ. സിറ്റി സ്വദേശി സുരേഷിനെയാണ് കോട്ടയം ഈസ്റ്റ് പൊലീസ് പിടികൂടിയത്. 66 വയസ് പ്രായമുണ്ട് അറസ്റ്റിലായ സുരേഷിന്. പ്രതിയെ റിമാൻഡ് ചെയ്തു.

സമാനമായ മറ്റൊരു സംഭവത്തില്‍ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായതിന് പിന്നാലെ കേരള പൊലീസിനെ വെട്ടിച്ച് വിദേശത്തേക്ക് കടന്ന മലയാളി ചെന്നൈയിൽ പിടിയിലായിരുന്നു. ദോഹയിൽ നിന്നെത്തിയ തൃശൂർ സ്വദേശി ആബേൽ അബൂബക്കറാണ് അറസ്റ്റിലായത്. ലൈംഗികാതിക്രമം, വഞ്ചന അടക്കം കേസുകളിൽ ഇയാൾ പ്രതിയാണ്. വിദേശത്തുനിന്ന് തിരിച്ചെത്തിയപ്പോൾ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു. പ്രതിയെ കേരളാ പൊലീസിന് കൈമാറി.

മെയ് ആദ്യ വാരത്തില്‍ രാജപുരത്ത് 19കാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ബസ് ഡ്രൈവർ അറസ്റ്റിൽ. നിരവധി കേസുകളിൽ പ്രതിയായ റെനിൽ വർഗീസാണ് പിടിയിലായത്. കോളിച്ചാൽ പതിനെട്ടാംമൈൽ സ്വദേശിയാണ് റെനിൽ വർഗീസ്. കാഞ്ഞങ്ങാട് — പാണത്തൂർ റൂട്ടിലെ സ്വകാര്യ ബസ് ഡ്രൈവറാണ് 39 വയസുകാരനായ ഇയാൾ. ബസിൽ സ്ഥിരമായി യാത്ര ചെയ്തിരുന്ന 19 വയസുകാരിയെ വിവാഹ വാഗ്ദാനം നൽകി പല സ്ഥലങ്ങളിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. പെൺകുട്ടിയുടെ ഫോൺ നമ്പർ കൈക്കലാക്കിയാണ് സൗഹൃദം സ്ഥാപിച്ചത്.

രണ്ട് വര്‍ഷം മുന്‍പ് തിരുവനന്തപുരം കാരക്കോണത്ത് മധ്യവയസ്‌ക ഷോക്കേറ്റ് മരിച്ചതില്‍ ഇരുപത്തിയാറുകാരനായ ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. രണ്ട് മാസം മുൻപായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം കഴിഞ്ഞത്. കാരക്കോണം ത്രേസ്യാപുരം സ്വദേശി ശാഖയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നെയ്യാറ്റിങ്കരയിൽ ബ്യുട്ടി പാർലർ നടത്തി വരികയായിരുന്നു ശാഖ. നേരത്തെ ഇവർ ഒറ്റയ്ക്ക് ആയിരുന്നു താമസം. രണ്ട് വർഷം മുമ്പാണ് അരുണുമായി ഇവർ സൗഹൃദത്തിൽ ആയത്.

eng­lish summary;Harassment of 52-year-old woman by promise of mar­riage; A 66-year-old man was arrested

you may also like this video;

YouTube video player

TOP NEWS

April 16, 2025
April 16, 2025
April 16, 2025
April 16, 2025
April 15, 2025
April 15, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.