5 March 2026, Thursday

Related news

February 27, 2026
February 24, 2026
February 19, 2026
February 16, 2026
February 12, 2026
February 11, 2026
February 11, 2026
February 4, 2026
February 1, 2026
February 1, 2026

സൗഹൃദം നടിച്ച് പീഡനം; പ്രതികള്‍ അന്യസംസ്ഥാനക്കാരെന്ന് പൊലീസ്

Janayugom Webdesk
ബംഗളൂരു
February 21, 2025 9:04 pm

ബംഗളൂരുവിലെ ഹോട്ടലില്‍ വെച്ച് യുവതി കൂട്ടബലാത്സംഗത്തിന് ഇരയായതായി പരാതി. വ്യാഴാഴ്ച അര്‍ദ്ധരാത്രിയോടെയാണ് സംഭവം. കോറമംഗലയിലെ ജ്യോതി നിവാസ് കോളജ് ജംഗ്ഷനില്‍ കാറ്ററിംഗ് സര്‍വീസില്‍ ജോലി ചെയ്യുന്ന യുവതിയെ 20 വയസ്സ് പ്രായമുള്ള നാല് യുവാക്കള്‍ സൗഹൃദം നടിച്ച് ഹോട്ടലിലേക്ക് ഭക്ഷണം കഴിക്കാന്‍ ക്ഷണിക്കുകയായിരുന്നു. ഭക്ഷണത്തിന് ശേഷം,സ്വകാര്യ ഹോട്ടലിന്റെ ടെറസിലേക്ക് കൂട്ടികൊണ്ടുപോവുകയും യുവതിയോട് ലൈംഗികമായി പെരുമാറുകയും ബലാത്സംഗം ചെയ്തുവെന്നാണ് പരാതി.

വെള്ളിയാഴ്ച രാവിലെ 6 മണിയോടെയാണ് വീട്ടിലെത്തിയ യുവതി ഭര്‍ത്താവിനോട് സംഭവം പറയുകയും പൊലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. പ്രതികളെല്ലാം അന്യസംസ്ഥാനക്കാരാണെന്നും ഹോട്ടലുകളില്‍ ജോലി ചെയ്യുന്നവരാണെന്നും പൊലീസ് പറഞ്ഞു. പ്രതികളില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും
നാലാമത്തെ പ്രതിയ്ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പൊലീസ് പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.