1 January 2025, Wednesday
KSFE Galaxy Chits Banner 2

Related news

December 31, 2024
December 31, 2024
December 30, 2024
December 30, 2024
December 29, 2024
December 27, 2024
December 26, 2024
December 25, 2024
December 24, 2024
December 22, 2024

ഹാർദിക് പട്ടേൽ ബിജെപിയില്‍ ചേര്‍ന്നു

Janayugom Webdesk
ഗാന്ധിനഗര്‍
June 2, 2022 7:01 pm

മുൻ കോൺഗ്രസ് നേതാവ് ഹാർദിക് പട്ടേൽ ബിജെപിയില്‍ ചേര്‍ന്നു. ഗുജറാത്ത് ഗാന്ധിനഗറിലെ ബിജെപി ഓഫീസിൽവച്ച് പ്രസിഡന്റ് സി ആർ പാട്ടീലും മുൻ ഉപമുഖ്യമന്ത്രി നിതിൻ പട്ടേലും ചേർന്നാണ് അദ്ദേഹത്തെ സ്വീകരിച്ചത്.

ഗുജറാത്ത് തെരഞ്ഞെടുപ്പ് അടുക്കാനിരിക്കെയാണ് ഹാർദിക് പട്ടേൽ ബിജെപിയിലേക്കെത്തിയത്. തൊരഞ്ഞെടുപ്പിൽ അദ്ദേഹം മത്സരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തിൽ ഒരു പുതിയ അധ്യായം ആരംഭിക്കുന്നുവെന്നും, ഒരു ചെറിയ പട്ടാളക്കാരനായി പ്രവർത്തിക്കുമെന്നും 28 കാരനായ ഹാർദിക് ട്വീറ്റ് ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തിൽ ദേശീയ സേവനത്തിലെ ബൃഹത്തായ പ്രവർത്തനങ്ങളിൽ ഞാൻ ഒരു ചെറിയ സൈനികനായി പ്രവർത്തിക്കും. കോൺഗ്രസിൽ അതൃപ്തിയുള്ള എംഎൽഎമാർ ഉൾപ്പെടെയുള്ളവരോട് ബിജെപിയിൽ ചേരാൻ ആവശ്യപ്പെടും, ഹാർദിക് പറഞ്ഞു. കഴിഞ്ഞ മാസം 18 നാണ് ഹാർദിക് പട്ടേൽ കോൺഗ്രസിൽ നിന്ന് രാജിവച്ചത്.

Eng­lish summary;Hardik Patel joins BJP

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.