12 December 2025, Friday

Related news

December 2, 2025
November 9, 2025
November 1, 2025
October 3, 2025
September 27, 2025
September 22, 2025
September 22, 2025
September 8, 2025
September 6, 2025
September 5, 2025

ഹരിപ്പാട് വ്യാജമദ്യ വേട്ട; 783 കുപ്പികൾ പിടിച്ചെടുത്തു

Janayugom Webdesk
ആലപ്പുഴ
October 1, 2023 8:17 pm

ആലപ്പുഴ ഹരിപ്പാട് ചേപ്പാട്ട് വൻ വ്യാജമദ്യ വേട്ട. 500 മില്ലീലിറ്റർ കുപ്പികളിലാക്കി സ്‌റ്റിക്കർ പതിച്ച്‌ സൂക്ഷിച്ചിരുന്ന 783 കുപ്പി വ്യാജമദ്യമാണ് എക്സൈസിന്റെ പ്രത്യേക സംഘം പിടികൂടിയത്. സംഭവത്തിൽ വീട്ടുടമയായ സതീന്ദ്രലാലിനെ (47) എക്‌സൈസ്‌ കസ്‌റ്റഡിയിൽ എടുത്തു. എക്സൈസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

ഇയാളുടെ വീടിന്റെ മുകളിലെ നിലയിലാണ്‌ കേന്ദ്രം പ്രവർത്തിച്ചിരുന്നത്‌. ഇവിടെ ബ്ലേഡിങ്‌, ബോട്ടിലിങ്‌ യൂണിറ്റുകളടക്കം സജീകരിച്ചിരുന്നു. വ്യാജ ലേബലുകൾ, സ്റ്റിക്കറുകൾ, കമീഷണറുടെ ഒപ്പുള്ള ഹോളോഗ്രാം മുദ്ര എന്നിവയും സ്ഥലത്ത് നിന്നും കണ്ടെടുത്തു. രണ്ട്‌ ദിവസം മദ്യശാലകൾക്ക് അവധിയായതിനാൽ രഹസ്യമായി വിൽക്കുന്നതിന് വേണ്ടിയാണ്‌ കുപ്പികൾ തയ്യാറാക്കി വെച്ചിരുന്നത്‌.

Eng­lish Sum­ma­ry: Hari­pad Fake Liquor Hunt; 783 bot­tles were seized
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.