19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 18, 2024
December 12, 2024
December 11, 2024
December 10, 2024
December 10, 2024
December 6, 2024
December 5, 2024
December 4, 2024
December 2, 2024
November 28, 2024

ശബരിമല സ്ത്രീപ്രവേശനത്തിന് സഹായിച്ച ഉദ്യോഗസ്ഥന് ഗുരുതരരോഗമെന്ന് വ്യാജപ്രചരണം, നിയമനടപടിയുണ്ടാകുമെന്ന് ഹരിശങ്കര്‍ ഐപിഎസ്

Janayugom Webdesk
തിരുവനന്തപുരം
November 14, 2023 6:10 pm

ശബരിമല സ്ത്രീ പ്രവേശനത്തിന് സഹായിച്ച ഉദ്യോഗസ്ഥന്‍ ഗുരുതര രോഗം ബാധിച്ച് അവശ നിലയിലെന്ന വ്യാജ പ്രചാരണത്തില്‍ പ്രതികരണവുമായി ഹരിശങ്കര്‍ ഐപിഎസ്. വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഹരിശങ്കര്‍ ഐപിഎസ് വ്യക്തമാക്കി. ഫെയ്‌സ്ബുക്കിലും യൂട്യുബിലും തെറ്റായ പ്രചരണം നടത്തിയവര്‍ക്കെതിരെ നടപടിയുണ്ടാകും.

”വൈകിയാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടത്. പൊതുജനങ്ങള്‍ക്കിടയില്‍ തെറ്റിധാരണ പരത്തുന്ന രീതിയാണിതെന്നും വ്യാജ പ്രചാരണത്തില്‍ നിയമ നടപടിയുണ്ടാകുമെന്നും” ഹരിശങ്കര്‍ വ്യക്തമാക്കി. ഒരു വ്യാജ ഫേസ്ക്ക്ബുക്ക് പോസ്റ്റ് തന്നെപ്പറ്റി വന്നതാണ് ആദ്യം ശ്രദ്ധയില്‍പ്പെട്ടത്. ഇതിനെക്കുറിച്ച് ഒരാള്‍ ഒരു വീഡിയോ കണ്ടന്റ് ചെയ്തതായും അറിഞ്ഞു. കാര്യങ്ങള്‍ പരിശോധിച്ച് നടപടി എടുക്കുമെന്നും ഹരിശങ്കര്‍ വ്യക്തമാക്കി.

Eng­lish Sum­ma­ry: Har­is­hankar IPS that there will be legal action if false pro­pa­gan­da is done
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.