7 December 2025, Sunday

Related news

October 11, 2025
June 7, 2025
May 19, 2025
March 19, 2025
November 27, 2024
September 26, 2024
September 21, 2024
February 9, 2024
October 17, 2023
October 13, 2023

മാലിന്യം വിറ്റ് ഹരിത കര്‍മ്മസേന നേടിയത് 23 കോടി രൂപ

Janayugom Webdesk
തിരുവനന്തപുരം 
November 27, 2024 12:14 pm

കേരളത്തെ സമ്പൂർണ്ണ മാലിന്യമുക്തമാക്കിയതിലൂടെ മാലിന്യം വിറ്റ് 23 കോടി രൂപ നേടി ഹരിത കർമ്മ സേന. ഈ വർഷം മാത്രം 6 കോടിയോളം രൂപയാണ് ഹരിത കർമ്മ സേനാംഗങ്ങളുടെ അക്കൗണ്ടിലെത്തിയത്. മാലിന്യ നിർമ്മാജന നടപടികൾ ശക്തമാക്കിയതോടെ പാഴ് വസ്തുക്കൾ വലിച്ചെറിയുന്നതും കുറഞ്ഞു.

കേരളത്തെ സമ്പൂർണ്ണ മാലിന്യമുക്തമാക്കുക എന്നതായിരുന്നു എൽഡിഎഫ് സർക്കാരിന്റെ സ്വപ്നം. ഇതിന്റെ ഭാഗമായി പലയിടങ്ങളിൽ നിന്നും ശേഖരിച്ച മാലിന്യം വിറ്റ് 23.38 കോടി രൂപയാണ് ഹരിത കർമ്മ സേന നേടിയത്. ഈ സാമ്പത്തിക വർഷം ഒക്ടോബർ 31 വരെയുള്ള കണക്കനുസരിച്ച് 5.70 കോടി രൂപയാണ് ഹരിത കർമ്മ സേനാംഗങ്ങളുടെ അക്കൗണ്ടിലെത്തിയത്.കഴിഞ്ഞ സാമ്പത്തിക വർഷം 9.79 കോടി രൂപയും അതിന് മുൻപത്തെ വർഷം 5.08 കോടിയും നേടി. ഹരിത കർമ്മ സേന ശേഖരിക്കുന്ന പുനരുപയോഗിക്കാൻ കഴിയുന്ന അജൈവ വസ്തുക്കൾ ക്ലീൻ കേരള കമ്പനിക്കാണ് നൽകുന്നത്.

കമ്പനി ഇവയ്ക്ക് മികച്ച വിലയിട്ട് തുക ഹരിത കർമ്മ സേനയുടെ കൺസോർഷ്യം വഴി അക്കൗണ്ടിലേക്ക് നൽകും. നിലവിൽ 35352 ഹരിത കർമ്മ സേന അംഗങ്ങൾ ആണുള്ളത്. 2021 ജനുവരി 26 മുതലാണ് ഹരിത കർമ്മ സേന വാതിൽപടി സേവനത്തിലൂടെ ശേഖരിക്കുന്ന പ്ലാസ്റ്റിക്, വില നൽകി വാങ്ങാൻ തീരുമാനിച്ചത്. 742 തദ്ദേശസ്ഥാപനങ്ങളിലാണ് വാതിൽ പടി സേവനം നടപ്പാക്കി വരുന്നത്.പുനരുപയോഗിക്കാനാകാത്ത അജൈവ പാഴ്വസ്തുക്കൾ സംസ്ഥാനത്തിന് പുറത്തുള്ള സിമന്റ് ഫാക്ടറികളിലേക്കാണ് നൽകുന്നത്.

സംസ്ഥാന സർക്കാർ മാലിന്യമുക്ത നടപടികൾ ശക്തമാക്കിയതോടെ പാഴ് വസ്തുക്കൾ വലിച്ചെറിയാതെ ഹരിത കർമ്മ സേനയ്ക്ക് നൽകുന്നവരുടെ എണ്ണത്തിലും വലിയ വർധനവ് ഉണ്ടായിട്ടുണ്ട്.2023 ഏപ്രിൽ മുതൽ കഴിഞ്ഞ ഒക്ടോബർ 31 വരെയുള്ള കണക്കനുസരിച്ച് ക്ലീൻ കേരള കമ്പനിയുടെ നേതൃത്വത്തിൽ 82,619 ടൺ പാഴ്വസ്തുക്കളാണ് നീക്കിയത്. ഈ സാമ്പത്തിക വർഷം ഒക്ടോബർ വരെ 35, 070 ടൺ മാലിന്യം ശേഖരിച്ചു. മാലിന്യ ശേഖരണത്തിൽ പ്രതിമാസം 5000 ടൺ വർദ്ധനവാണ് ഉണ്ടായത്. ഈ സാമ്പത്തിക വർഷം പൂർത്തിയാകുമ്പോൾ 60120 ടൺ മാലിന്യം നീക്കുകയാണ് ക്ലീൻ കേരള കമ്പനി ലക്ഷ്യമിടുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.