19 May 2024, Sunday

Related news

May 19, 2024
May 18, 2024
May 8, 2024
May 7, 2024
April 19, 2024
April 5, 2024
March 10, 2024
March 3, 2024
March 2, 2024
February 14, 2024

കത്രിക വയറ്റിൽ മറന്നുവച്ച സംഭവം: രണ്ടാഴ്ചയ്ക്കകം നടപടിയെന്ന് ആരോഗ്യമന്ത്രിയുടെ ഉറപ്പ്; സമരം അവസാനിപ്പിച്ച് ഹർഷിന

Janayugom Webdesk
കോഴിക്കോട്
March 4, 2023 6:55 pm

പ്രസവ ശസ്ത്രക്രിയക്കിടെ കത്രിക വയറ്റിൽ മറന്നു വച്ച സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിന് മുന്നിൽ നടത്തിയ സമരം അവസാനിപ്പിച്ച് ഹർഷിന. രണ്ടാഴ്ച്ചക്കകം നടപടിയുണ്ടാകുമെന്ന ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ ഉറപ്പിന്മേലാണ് ഹർഷിന സമരം അവസാനിപ്പിച്ചത്. എന്നാൽ പൊലീസ് കേസ് പിൻവലിക്കില്ലെന്ന് ഹർഷിന പറഞ്ഞു.

സർക്കാർ ഹർഷിനയ്ക്ക് ഒപ്പമെന്ന് ആരോഗ്യമന്ത്രി വീണാജോർജ് വ്യക്തമാക്കി. കത്രികയുടെ കാലപ്പഴക്കം സംവിധാന കേരളത്തിലില്ലെന്നും ഒടുവിൽ സമർപ്പിച്ച റിപ്പോർട്ട് കണ്ടിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. സംഭവം സംബന്ധിച്ച മൂന്നാമത്തെ അന്വേഷണ റിപ്പോർട്ടും പുറത്തു വരാത്ത സാഹചര്യത്തിലാണ് ഹർഷിന കുടുംബാംഗങ്ങൾക്കൊപ്പം സമരം തുടങ്ങിയിരുന്നത്.

പ്രസവാനന്തരം ഹർഷിനയുടെ വയറ്റിൽ കുടുങ്ങിയ കത്രിക (ആർട്ടറിഫോർസെപ്‌സ്) 2022 സെപ്തംബർ 17നാണ് മെഡിക്കൽകോളജിലെ ശസ്ത്രക്രിയക്കിടെ പുറത്തെടുത്തത്.

Eng­lish Sum­ma­ry: for­ceps found in woman stom­ach harshi­na called off the strike
You may also like this vide

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.