38-ാമത് ദേശീയ ഗെയിംസില്‍ കേരളത്തിന്റെ സ്വര്‍ണ വേട്ട തുടരുന്നു. നീന്തലില്‍ ഹര്‍ഷിത ജയറാമും, സജന്‍ പ്രകാശും വുഷുവില്‍ തൗലു നാന്‍ഗുണ്‍ വിഭാഗത്തില്‍ കെ മുഹമ്മദ് ജാസിലുമാണ് കേരളത്തിനായി സ്വര്‍ണം നേടിയത്. 50 മീറ്റര്‍ ബ്രെസ്റ്റ്സ്ട്രോക്ക് വിഭാഗത്തിലാണ് ഹര്‍ഷിത സ്വര്‍ണം നേടിയത്. ഹര്‍ഷിതയുടെ രണ്ടാം സ്വര്‍ണമാണ്. നേരത്തെ 200 മീറ്റര്‍ ബ്രെസ്റ്റ്സ്ട്രോക്കിലും ഹര്‍ഷിത സ്വര്‍ണം നേടിയിരുന്നു. 0.34.14 സെക്കന്റിലാണ് ഫിനിഷ് ചെയ്തത്.
നേരത്തെ ഇരട്ട വെങ്കലം നേടിയ സജന്‍ ഇത്തവണ സ്വര്‍ണം നേടാനായി. 200 മീറ്റര്‍ ബട്ടര്‍ഫ്ലൈ സ്ട്രോക്കിലാണ് സജന്‍ പ്രകാശ് സുവര്‍ണനേട്ടം സ്വന്തമാക്കിയത്. ദേശീയ ഗെയിംസ് വുഷുവില്‍ ആദ്യമായാണ് കേരളം സ്വര്‍ണമണിയുന്നത്. ചൈനയിൽ രൂപംകൊണ്ട ആയോധന കലയാണ് വുഷു. താവോലു, സാൻഷു എന്നിങ്ങനെ രണ്ട് വിഭാഗങ്ങൾ. ഒറ്റയ്ക്കുള്ള പ്രദർശന മത്സരമാണ് താവോലു. പുരുഷ വിഭാഗം ഖോ ഖോയില്‍ കേരളം വെങ്കലം നേടി.
വനിതകളുടെ 5x5 ബാസ്കറ്റ്ബോളില്‍ കേരളം ഫൈനലില്‍ പ്രവേശിച്ചു.
കര്‍ണാടകയെ 63–52നാണ് പരാജയപ്പെടുത്തിയത്. വനിതാ വിഭാഗം വോളിബോളിലും കേരളം ഫൈനലില്‍ കടന്നു. ഛണ്ഡീഗഢിനെ 3–0നാണ് തോല്പിച്ചത്. അഞ്ച് സ്വർണം, ഒരു വെള്ളി, മൂന്ന് വെങ്കലം എന്നിങ്ങനെ ആകെ ഒമ്പത് മെഡലുകളാണ് കേരളത്തിനുള്ളത്. 45 കിലോഗ്രാം ഭാരോദ്വഹനത്തില്‍ സുഫ്ന ജാസ്മിനും നീന്തലില്‍ 200 മീറ്റര്‍ ബ്രെസ്റ്റ് സ്ട്രോക്കില്‍ ഹര്‍ഷിത ജയറാമുമാണ് നേരത്തെ സ്വര്‍ണമണിഞ്ഞത്. ബീച്ച് ഹാന്‍ഡ്ബോള്‍ വനിതാ വിഭാഗത്തില്‍ കേരളം വെള്ളി നേടിയിരുന്നു. നീന്തലില്‍ 200 മീറ്റര്‍ ഫ്രീസ്റ്റൈല്‍, 100 മീറ്റര്‍ ബട്ടര്‍ഫ്ലൈ എന്നിവയില്‍ സജന്‍ ഇരട്ട വെങ്കലം നേടിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.